Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

by Brave India Desk
May 4, 2026, 11:54 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വഴി കൈലാസ മാനസസരോവർ യാത്ര നടത്തുന്നതിനെതിരെ നേപ്പാൾ ഉന്നയിച്ച പ്രതിഷേധം ഇന്ത്യ ഔദ്യോഗികമായി തള്ളി. കൈലാസ മാനസസരോവർ തീർത്ഥാടനത്തിനായി ഇന്ത്യയും ചൈനയും തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കാഠ്മണ്ഡു തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്. ലിപുലേഖ് തങ്ങളുടെ പ്രദേശമാണെന്നും തങ്ങളോട് ആലോചിക്കാതെ അവിടെ യാതൊരു പ്രവർത്തനവും നടത്തരുതെന്നുമാണ് നേപ്പാളിന്റെ വാദം. നേപ്പാളിന്റെ ഭൂപട അവകാശവാദങ്ങൾ ‘അടിസ്ഥാനരഹിതവും ചരിത്രവസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന്’ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. 1954 മുതൽ ലിപുലേഖ് ചുരം കൈലാസ മാനസസരോവർ യാത്രയ്ക്കുള്ള പരമ്പരാഗത പാതയാണെന്നും ഇത് പുതിയതായി രൂപീകരിച്ച ഒന്നല്ല എന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങളെച്ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മിൽ ദീർഘകാലമായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. അതിർത്തി പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വിലപ്പോവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

Stories you may like

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

കോവിഡ് വ്യാപനത്തെത്തുടർന്ന് അഞ്ച് വർഷത്തോളം മുടങ്ങിയ കൈലാസ മാനസസരോവർ യാത്ര കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്. ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. 20 ബാച്ചുകളിലായി 1000 തീർത്ഥാടകർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിൽ പകുതിയോളം പേർ ലിപുലേഖ് ചുരം വഴിയാണ് സഞ്ചരിക്കുക.

Tags: nepalindiaKailash Manasarovar pilgrimage
Share
Tweet
Send
Share

Latest stories from this section

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

Latest News

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology