Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

by Brave India Desk
Jun 23, 2026, 09:56 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ലഖ്‌നൗ : സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ച് ഉത്തർപ്രദേശ്. ഉത്തർപ്രദേശിൽ നിന്നുള്ള കയറ്റുമതി 2 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (FIEO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ് അഞ്ചാം സ്ഥാനത്തെത്തി. സമുദ്രതീരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിൽ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുമാണ് ഇപ്പോൾ ഉത്തർപ്രദേശ്.

ഇതോടെ യോഗി ആദിത്യനാഥ് സർക്കാരിന്റെ ഏറ്റവും വലിയ പ്രഖ്യാപനമായ ‘1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ’  എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം കൂടുതൽ അടുത്തിരിക്കുകയാണ്. ഈ ധനകാര്യ വർഷത്തിൽ 2,01,241 കോടി രൂപയുടെ വിദേശവ്യാപാരമാണ് സംസ്ഥാനം നടത്തിയത്. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 5.2 ശതമാനവും യു.പിയിൽ നിന്നാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് പോലെയുള്ള വലിയ തീരദേശ വ്യവസായ സംസ്ഥാനങ്ങളോടാണ് ഉത്തർപ്രദേശ് ഇപ്പോൾ മത്സരിക്കുന്നത്. 2021-22 സാമ്പത്തികവർഷത്തിൽ 1.56 ലക്ഷം കോടി രൂപയായിരുന്ന ഉത്തർപ്രദേശിന്റെ കയറ്റുമതി ആണ് ഇപ്പോൾ 2.01 ലക്ഷം കോടി രൂപ ആയി മാറിയിരിക്കുന്നത്.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ആഗോളതലത്തിലെ സാമ്പത്തിക മന്ദഗതിയും യുദ്ധപ്രതിസന്ധികളും നിലനിൽക്കുമ്പോഴാണ് യു.പി ഈ ചരിത്ര നേട്ടം കൈവരിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ്. കരബന്ധിത സംസ്ഥാനമായതിനാൽ ഉൽപ്പന്നങ്ങൾ തുറമുഖങ്ങളിൽ എത്തിക്കുന്നത് എളുപ്പമാക്കാൻ യു.പി സർക്കാർ വലിയ തോതിൽ ലോജിസ്റ്റിക്സ് പാർക്കുകളും കണ്ടെയ്നർ ഡിപ്പോകളും എക്സ്പ്രസ് വേകളും നിർമ്മിച്ചിരുന്നു. നോയിഡയിൽ നടന്ന അന്താരാഷ്ട്ര ട്രേഡ് ഷോ വഴി 500-ലധികം വിദേശ ബയർമാരെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സാധിച്ചതും ഈ നേട്ടത്തിന് അടിത്തറയിട്ടു.
യോഗി സർക്കാർ നടപ്പിലാക്കിയ ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ പദ്ധതി ഗ്രാമീണ-ചെറുകിട വ്യവസായങ്ങൾക്ക് അന്താരാഷ്ട്ര വിപണി തുറന്നുനൽകി.
സംസ്ഥാനത്തിന്റെ കയറ്റുമതിയിൽ ഏറ്റവും വലിയ വിഹിതം ഇലക്ട്രിക്കൽ മെഷിനറികൾക്കും സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കുമാണ്.  ഇതിലൂടെ മാത്രം 46,960 കോടി രൂപയുടെ വരുമാനമുണ്ടായി.

ഉത്തർപ്രദേശിലെ ഏതാനും ജില്ലകളാണ് കയറ്റുമതിയുടെ പകുതിയിലധികവും കൈകാര്യം ചെയ്യുന്നത്. നോയിഡ ഉൾപ്പെടുന്ന ഗൗതം ബുദ്ധ നഗർ ആണ് പട്ടികയിൽ ഒന്നാമത്. സംസ്ഥാനത്തിന്റെ ആകെ കയറ്റുമതിയുടെ പകുതിയോളവും ഈ ഒരു ജില്ലയിൽ നിന്നാണ്. തൊട്ടുപിന്നാലെ ഗാസിയാബാദ്, മൊറാദാബാദ് എന്നീ ജില്ലകളുമുണ്ട്. തുകൽ ഉൽപ്പന്നങ്ങൾക്കും  ടെക്സ്റ്റൈൽസിനും പേരുകേട്ട കാൺപൂർ നഗർ ഈ വർഷം  10,823 കോടി രൂപയുടെ കയറ്റുമതിയുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. മിർസാപൂരിലെ പരവതാനികൾ, ലഖ്നൗവിലെ ചിക്കൻകാരി വസ്ത്രങ്ങൾ എന്നിവയും വിദേശ വിപണി കീഴടക്കുന്നു. 2030-ഓടെ കയറ്റുമതി 100 ബില്യൺ ഡോളറിലേക്ക് (ഏകദേശം 8.3 ലക്ഷം കോടി രൂപ) ഉയർത്താനാണ് ഉത്തർപ്രദേശ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

Tags: up exportBJPyogi adityanathuttarpradeshexport
Share
Tweet
SendShare

Latest stories from this section

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

Latest News

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies