Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

by Brave India Desk
May 14, 2026, 12:56 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മുൻ സഹായിയും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത രണ്ട് മാദ്ധ്യമപ്രവർത്തകരെ ജയിലിലടച്ചു. പ്രസിഡന്റിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. മുഹമ്മദ് ഷഹ്‌സാൻ, ലീവൻ അലി നാസിർ എന്നീ മാദ്ധ്യമപ്രവർത്തകരെയാണ് മാലെയിലെ ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചത്. ഇതിൽ ഷഹ്‌സാന് 15 ദിവസവും നാസിറിന് 10 ദിവസവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവത്തിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (IFJ), കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (CPJ) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

‘അദാദു’ എന്ന വാർത്താ വെബ്സൈറ്റ് മാർച്ച് 28-ന് പുറത്തുവിട്ട ‘ആയിഷ’ എന്ന ഡോക്യുമെന്ററിയാണ് വിവാദങ്ങൾക്ക് ആധാരം. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മുയിസുവുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് ഒരു സ്ത്രീ ഈ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ് പ്രസിഡന്റ് മുയിസുവിന്റെ നിലപാട്. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമസ്ഥാപനത്തിന് നേരെ സർക്കാർ വേട്ടയാടൽ തുടങ്ങിയതായും ആക്ഷേപമുണ്ട്. ഏപ്രിൽ മാസത്തിൽ സ്ഥാപനത്തിൽ റെയ്ഡ് നടത്തി ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കുകളും പോലീസ് പിടിച്ചെടുത്തിരുന്നു. പ്രസിഡന്റിനോട് രാത്രികാല ഫോൺ വിളികളെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതാണ് ഷഹ്‌സാനെതിരായ പ്രകോപനമെന്ന് അദാദു ആരോപിക്കുന്നു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

അതീവ രഹസ്യമായി നടന്ന വിചാരണയിലൂടെ മണിക്കൂറുകൾക്കുള്ളിലാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ കോടതി വിധി വന്നത്. തങ്ങൾക്ക് അഭിഭാഷകരെ കണ്ടെത്താനോ വാദങ്ങൾ നിരത്താനോ സമയം ലഭിച്ചില്ലെന്ന് ശിക്ഷിക്കപ്പെട്ടവർ പറഞ്ഞു. രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയെ ചോദ്യം ചെയ്തതിന് മാദ്ധ്യമപ്രവർത്തകർ ജയിലിലാകുന്നത് മാലദ്വീപിന്റെ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായാണെന്ന് അദാദു ചൂണ്ടിക്കാട്ടി. ഇതേ സ്ഥാപനത്തിലെ എഡിറ്റർമാരായ ഹുസൈൻ ഫിയാസ് മൂസ, ഹസൻ മുഹമ്മദ് എന്നിവർക്കെതിരെ ഇസ്‌ലാമിക നിയമപ്രകാരം വ്യഭിചാരക്കുറ്റവും ചുമത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷത്തിലധികം തടവും 80 ചാട്ടവാറടിയും ഇവർക്ക് ലഭിച്ചേക്കാം.

Tags: mediaMaldives
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies