Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പെട്രോളടിക്കാനുള്ള കാശ് പോലും കിട്ടില്ല; സ്ത്രീകളുടെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ; മുഖ്യമന്ത്രിയെ കാണാൻ തീരുമാനം

by Brave India Desk
May 19, 2026, 08:47 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ആദ്യ പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. അടുത്ത മാസം 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം സ്വകാര്യ ഗതാഗത മേഖലയെ പൂർണ്ണമായി തകർക്കുമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആശങ്ക.

തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് മുന്നോട്ട് വെച്ച പ്രധാന ‘ഇന്ദിര ഗ്യാരണ്ടി’കളിലൊന്നായിരുന്നു കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടത്തിയ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ജൂൺ 15 മുതൽ ഈ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. എന്നാൽ, ഈ തീരുമാനത്തിന് പിന്നാലെ സ്വകാര്യ ബസ് വ്യവസായം കനത്ത പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടി ഉടമകൾ രംഗത്തെത്തുകയായിരുന്നു.

Stories you may like

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് തങ്ങളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ കുറ്റപ്പെടുത്തി. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ 60 മുതൽ 70 ശതമാനം വരെ സ്ത്രീകളാണ്. ഇവർ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയാൽ സ്വകാര്യ ബസുകളിലെ കളക്ഷൻ പകുതിയായി കുറയും. ഇത് ദിവസേനയുള്ള ഡീസൽ ചെലവിനുപോലും തികയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വ്യക്തമാക്കി.

പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ നികുതി, പെർമിറ്റ് ഫീസുകൾ എന്നിവയിൽ സർക്കാർ വലിയ ഇളവുകൾ നൽകണം. അതല്ലെങ്കിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയോ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ പുനഃപരിശോധിക്കുകയോ ചെയ്യണം. തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഈ തീരുമാനത്തിലുള്ള ആശങ്ക അറിയിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ, ഗതാഗത മന്ത്രി എന്നിവരെ നേരിട്ട് കണ്ട് ചർച്ച നടത്താൻ ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി ബാധകമായ രീതിയിൽ പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സർവീസ് നിർത്തേണ്ടി വരുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്.

Tags: private busVD SATEESHANksrtc
Share
Tweet
Send
Share

Latest stories from this section

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

Latest News

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies