Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

by Brave India Desk
May 19, 2026, 03:38 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ : മധ്യപ്രദേശിലെ ധാറിലുള്ള ചരിത്രപ്രസിദ്ധമായ ഭോജ്‌ശാല സമുച്ചയം വാഗ്‌ദേവി (സരസ്വതി) ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ചരിത്രവിധിക്ക് പിന്നാലെ ക്ഷേത്രത്തിൽ പ്രത്യേക ശുദ്ധീകരണ, പൂജ ചടങ്ങുകൾ നടത്തി. കോടതി ഉത്തരവിനെ തുടർന്ന് പുരാവസ്തു ഗവേഷണ വകുപ്പ് മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് ഹിന്ദു വിഭാഗം ക്ഷേത്രത്തിൽ പൂജകൾ നടത്തിയത്. 700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ (കെടാവിളക്ക്) വീണ്ടും തെളിയിച്ചു. പരമ്പരാഗത വാദ്യഘോഷങ്ങളുടെയും വേദമന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെയാണ് ഈ ചരിത്രമുഹൂർത്തത്തിന് ഭോജ്‌ശാല സാക്ഷ്യം വഹിച്ചത്.

പൂജകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഭോജ്‌ശാല സമുച്ചയം മുഴുവൻ ഗംഗാജലത്താൽ ശുദ്ധീകരിച്ചു. നിരവധി ബ്രാഹ്മണരുടെ നേതൃത്വത്തിൽ തടസ്സമില്ലാത്ത പൂജയ്ക്കായി ‘നവഗ്രഹ പൂജ’യും നടത്തി. 2003-ന് ശേഷം ആദ്യമായി സരസ്വതി ദേവിയുടെ വിഗ്രഹം ഗർഭഗൃഹത്തിൽ പൂർണ്ണ ആചാരവിധികളോടെ സ്ഥാപിച്ചു. എഡി 1034-ൽ രാജാ ഭോജനാണ് ഈ സരസ്വതി ക്ഷേത്രവും സംസ്കൃത പഠനകേന്ദ്രവും നിർമിച്ചത്. എന്നാൽ എഡി 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യത്തിന്റെ അധിനിവേശകാലത്ത് ഈ ക്ഷേത്രം തകർക്കപ്പെടുകയും അതിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് അവിടെ മസ്ജിദ് നിർമിക്കുകയുമായിരുന്നു. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്ക് ശേഷമാണ് തർക്കം നിലനിന്നിരുന്ന ഭോജ്‌ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം അടിസ്ഥാനപരമായി ഭോജ-പർമര രാജവംശത്തിലെ രാജാ ഭോജ് നിർമിച്ച സരസ്വതി ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി പ്രഖ്യാപിച്ചത്.

Stories you may like

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

ചടങ്ങുകളിൽ പങ്കെടുത്ത കേന്ദ്ര സഹമന്ത്രി സാവിത്രി ഠാക്കൂർ ഭോജ്‌ശാലയെ അയോധ്യയുടെ മാതൃകയിൽ വലിയൊരു തീർത്ഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ, ഭോജ്‌ശാലയിൽ നിന്നും പണ്ട് ബ്രിട്ടീഷുകാർ ലണ്ടനിലേക്ക് കടത്തിയ യഥാർത്ഥ ‘വാഗ്‌ദേവി’ വിഗ്രഹം തിരികെ ഇന്ത്യയിലെത്തിച്ച് ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠിക്കാനുള്ള നിയമപരമായ നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായും അവർ വ്യക്തമാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും ഈ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: madhyapradeshDhar Bhojshalabhojshala temple
Share
Tweet
Send
Share

Latest stories from this section

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies