Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്ന വിവരം ആദ്യം അറിയിച്ചത് അദ്ദേഹത്തെ, മത്സരശേഷം വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

by Brave India Desk
Jul 5, 2026, 01:02 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ എഴുതപ്പെട്ട ഒന്നായി മാറി 2026 ജൂലൈ 4 ശനിയാഴ്ച. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ കളത്തിലിറങ്ങിയതോടെ, ഏതൊരു അന്താരാഷ്ട്ര ക്രിക്കറ്റ് ഫോർമാറ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം വൈഭവ് സൂര്യവംശി സ്വന്തമാക്കി. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിന് വേണ്ടി ട്വന്റി-20 അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഈ കൗമാരക്കാരൻ. വെറും 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ വൈഭവ് ചരിത്രത്തിലേക്ക് ബാറ്റ് വീശിയത്.

ഇന്ത്യൻ യുവതാരം തിലക് വർമ്മയിൽ നിന്നാണ് വൈഭവ് തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട അരങ്ങേറ്റ തൊപ്പി സ്വീകരിച്ചത്. “ഇത് നിനക്കും നിന്റെ കുടുംബത്തിനും അഭിമാന നിമിഷമാണ്. നിന്റെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ തൊപ്പി നീ നേടിയത്. യാതൊരു ഭയവുമില്ലാതെ, ശരിയായ മനോഭാവത്തോടെ, മുഖത്ത് പുഞ്ചിരിയോടെ നിന്റെ സ്വാഭാവിക കളി പുറത്തെടുക്കുക,” വൈഭവിന് തൊപ്പി കൈമാറിക്കൊണ്ട് തിലക് വർമ്മ പറഞ്ഞു.

Stories you may like

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

ഇന്ത്യൻ ടീമിന്റെ തൊപ്പി സ്വീകരിച്ചതിന് ശേഷം താൻ ആദ്യം ചെയ്തത് മുറിയിൽ വന്ന് കൂടെയുണ്ടായിരുന്ന അച്ഛൻ സഞ്ജീവിനെ വിവരമറിയിക്കുകയായിരുന്നു എന്ന് വൈഭവ് സൂര്യവംശി ബിസിസിഐയോട് പറഞ്ഞു. “ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് ഏതൊരു ഇന്ത്യൻ ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്നമാണ്. ക്യാപ് കിട്ടിയ ഉടനെ ഞാൻ മുറിയിൽ പോയി അച്ഛനോടാണ് ആദ്യം പറഞ്ഞത്, മറ്റാരോടും പറഞ്ഞില്ല. പിന്നീട് അമ്മയെയും എന്റെ കോച്ച് റോമി സാറിനെയും വിവരമറിയിച്ചു. അച്ഛന് ഒത്തിരി സന്തോഷമായി, സമ്മർദ്ദമില്ലാതെ സ്വന്തം കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അച്ഛൻ എന്നോട് പറഞ്ഞത്,” വൈഭവ് ഓർത്തെടുത്തു.

തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് വൈഭവ് പുറത്തെടുത്തത്. നേരിട്ട 10 പന്തുകളിൽ രണ്ട് കൂറ്റൻ സിക്സറുകൾ ഉൾപ്പെടെ 14 റൺസ് നേടി കാണികളെ ആവേശത്തിലാക്കിയ ശേഷമാണ് വിൽ ജാക്സിന്റെ പന്തിൽ താരം സ്റ്റമ്പ് ഔട്ടായി മടങ്ങിയത്. വൈഭവിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം തികച്ചും വികാരഭരിതവും അഭിമാനകരവുമായ നിമിഷമാണെന്ന് താരത്തിന്റെ കുട്ടിക്കാലത്തെ കോച്ചായ മനീഷ് ഓജ പ്രതികരിച്ചു. വൈഭവിന്റെ കഠിനാധ്വാനത്തിനും ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്കും ലഭിച്ച അർഹമായ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ഐപിഎല്ലിലും അണ്ടർ-19 ലോകകപ്പിലും തന്റെ കഴിവ് തെളിയിച്ചതുപോലെ അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ കൗമാര താരത്തിന് സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

Tags: bcciindian cricketVaibhav Sooryavanshi
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies