Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

by Brave India Desk
May 25, 2026, 11:05 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ദിസ്പുർ : ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കാനൊരുങ്ങി അസം സർക്കാർ. തിങ്കളാഴ്ച ചേർന്ന അസം നിയമസഭയിൽ പാർലമെന്ററി കാര്യ മന്ത്രി അതുൽ ബോറ ‘ദി യൂണിഫോം സിവിൽ കോഡ്, അസം ബിൽ, 2026’ സമർപ്പിച്ചു. ഹിമന്ത ബിശ്വ ശർമ സർക്കാരിന്റെ രണ്ടാം ഊഴത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന്റെ കരടിന് അംഗീകാരം നൽകിയത്. മെയ് 27-ന് ബില്ലിൽ വിശദമായ ചർച്ചയും വോട്ടെടുപ്പും നടക്കും.

ബിൽ പാസായാൽ ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി അസം മാറും.
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങൾ ജാതി-മത ഭേദമന്യേ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും ഒരേ രീതിയിലാക്കാൻ ലക്ഷ്യമിട്ടാണ് അസം സർക്കാർ ഈ ബിൽ കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ഒന്നിലധികം പങ്കാളികളെ വിവാഹം കഴിക്കുന്ന സമ്പ്രദായം പൂർണ്ണമായും നിരോധിക്കാനും എല്ലാ മതവിഭാഗങ്ങളിലെയും പുരുഷന്മാർക്കും സ്ത്രീകൾക്കും നിയമപരമായ വിവാഹപ്രായം ഏകീകരിക്കാനും ഈ ബിൽ ലക്ഷ്യമിടുന്നു.

Stories you may like

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

മാതാപിതാക്കളുടെ സ്വത്തിൽ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യമായ അവകാശം ഉറപ്പാക്കും, ലിവ്-ഇൻ പങ്കാളികളായി കഴിയുന്നവർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കും, വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും രജിസ്ട്രേഷനും നിർബന്ധിതമാക്കും എന്നീ വ്യവസ്ഥകളും ബില്ലിൽ ഉണ്ട്. അതേസമയം മതപരമായ ആചാരങ്ങളിലോ പരമ്പരാഗത ചടങ്ങുകളിലോ ബിൽ യാതൊരുവിധ ഇടപെടലുകളും നടത്തില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അസമിലെ കുന്നിൻ പ്രദേശങ്ങളിലും സമതലങ്ങളിലും താമസിക്കുന്ന പട്ടികവർഗ്ഗ (ST) വിഭാഗങ്ങളെ യു.സി.സി.യുടെ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അവരുടെ പരമ്പരാഗത മതപരമായ ആചാരങ്ങൾ, ജീവിതരീതികൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഗോത്രമേഖലകൾക്കും ഈ നിയമം ബാധകമായിരിക്കില്ല.

Tags: Himanta Biswa Sharmaucc bill in assamassamuniform civil code
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies