മദ്യനയത്തില്‍ സിപിഎം നയത്തെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മദ്യനിരോധനം പ്രായോഗികമല്ലെന്ന സിപിഎം നിലപാടാണ് ശരിയെന്നും വെള്ളാപ്പള്ളി ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഎസിനെതിരെ രൂക്ഷമായ വിമര്‍ശനവും വെള്ളാപ്പള്ളി നടത്തി.
താനല്ല വിഎസിന്റെ മകനാണ് ജയിലില്‍ പോകുക. എന്തു കൊണ്ടാണ് വി.എസ് അധികാരം വിട്ടു നല്കാന് തയ്യാറാകാത്തത് അധികാര കൊതി കൊണ്ടാണ്. വിഎസിനെ ഊതിപ്പെരുപ്പിച്ച് പിണറായിയുടെ വളര്‍ച്ച തടയുകയായിരുന്നു മാധ്യമങ്ങള്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post