കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കൊല്ലം കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. മത്സരക്കമ്പം നിരോധിച്ച് കാര്യം അറിയിച്ചിരുന്നുവെങ്കിലും പൊലീസ് അത് പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിരോധനം ലംഘിച്ച് വെടിക്കെട്ട് നടക്കുന്നുവെങ്കില്‍ തടയണമെന്നാവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കിയിരുന്നുവെന്ന് കൊല്ലം കളക്ടര്‍ ഷൈനമോള്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. പോലിസാണ് നടപടി എടുക്കേണ്ടിയിരുന്നത്. അന്നാല്‍ അതുണ്ടായില്ലെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം പ്രതികരിക്കാനില്ലെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു. മാധ്യമങ്ങളുടെ മുന്നില്‍ ഒന്നും പറയാനില്ല. ജുഡീഷ്യല്‍ അന്വേഷണകമ്മീഷന് വിശദീകരണം നല്‍കുമെന്നും കമ്മീഷണര്‍ പ്രതികരിച്ചു. രക്ഷ പ്രവര്‍ത്തനത്തിനാണ് ഇ്പ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ഒന്നും പറയാനില്ലെന്ന് എഡിഎം പ്രതികരിച്ചു.
പറവൂരില്‍ വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് പരിശോധന നടക്കുകയാണ്.
Discussion about this post