Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പ്രഖ്യാപനത്തിന് വെറും ഒരു മണിക്കൂർ മുൻപ് കളി മാറി; വൈഭവ് സൂര്യവംശിയുടെ നാടകീയ ഇന്ത്യൻ ടീം സെലക്ഷന് പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി ബിസിസിഐ

by Brave India Desk
Jun 7, 2026, 12:38 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പുതിയ അത്ഭുതബാലൻ വൈഭവ് സൂര്യവംശിക്ക് ഒടുവിൽ കാത്തിരുന്ന ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളി എത്തിയിരിക്കുകയാണ്. ഐപിഎൽ 2025-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ സെഞ്ച്വറി അടിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ ഇടങ്കയ്യൻ ബാറ്റ്സ്മാൻ, ഐപിഎൽ 2026-ൽ ആകെ താണ്ഡവമാടുകയായിരുന്നു.

ഈ ഐപിഎൽ സീസണിൽ 776 റൺസ് അടിച്ചുകൂട്ടി ശുഭ്മൻ ഗിൽ, സായ് സുദർശൻ, വിരാട് കോഹ്‌ലി തുടങ്ങിയ വമ്പന്മാരെ അട്ടിമറിച്ചാണ് വൈഭവ് ‘ഓറഞ്ച് ക്യാപ്പ്’ സ്വന്തമാക്കിയത്. ഈ തകർപ്പൻ പ്രകടനമാണ് 15-ാം വയസ്സിൽ ഏഷ്യൻ ഗെയിംസിനുള്ള ടീമിലും അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള സീനിയർ ടി20 ടീമിലും താരത്തിന് ഇടംനേടിക്കൊടുത്തത്.

Stories you may like

ആർസിബിയുടെ കിരീട നായകന് വീണ്ടും ബിസിസിഐയുടെ ഇരുട്ടടി; 500-ലധികം റൺസ്, 192 സ്ട്രൈക്ക് റേറ്റ്; രജത്തിനെ തഴഞ്ഞതിൽ അഗാർക്കറുടെ മറുപടി ഇങ്ങനെ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

ശനിയാഴ്ച വാർത്താസമ്മേളനം തുടങ്ങുന്നതിന് വെറും ഒരു മണിക്കൂർ മുൻപ് മാത്രമാണ് വൈഭവിനെ ടീമിലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായതെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വെളിപ്പെടുത്തി. ജൂൺ 9 മുതൽ 21 വരെ ശ്രീലങ്കയിൽ നടക്കുന്ന മുക്കോണ പരമ്പരയ്ക്കുള്ള ഇന്ത്യ ‘എ’ ടീമിലും വൈഭവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ, ജൂൺ 26-ന് ഇന്ത്യ അയർലൻഡുമായി രണ്ട് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കുന്നുണ്ട്. രണ്ട് ടീമിലും അംഗമായതുകൊണ്ട് താരത്തിന് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് ബിസിസിഐ ആലോചിക്കുമെന്നും, നിലവിൽ അയർലൻഡ്-ഇംഗ്ലണ്ട് പര്യടനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും സൈകിയ വ്യക്തമാക്കി.

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 സ്ക്വാഡ്:ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ്മ, നിതീഷ് റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.

ഏഷ്യൻ ഗെയിംസ് 2026-നുള്ള ഇന്ത്യൻ സ്ക്വാഡ്:

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ്മ, നിതീഷ് റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.

(ഏഷ്യൻ ഗെയിംസ് ടീമിൽ പ്രിൻസ് യാദവിന് പകരം ജസ്പ്രീത് ബുമ്ര എത്തും എന്നതാണ് ഏക മാറ്റം).

Tags: India Vs IrelandINDIA VS ENGLLANDindian cricket
ShareTweetSendShare

Latest stories from this section

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

അഫ്ഗാനെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗിൽ; 26-ാം വയസ്സിൽ 20 അന്താരാഷ്ട്ര സെഞ്ച്വറികൾ; WTC ചരിത്രത്തിൽ ഇനി ഗിൽ ഒന്നാമൻ

അഫ്ഗാനെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗിൽ; 26-ാം വയസ്സിൽ 20 അന്താരാഷ്ട്ര സെഞ്ച്വറികൾ; WTC ചരിത്രത്തിൽ ഇനി ഗിൽ ഒന്നാമൻ

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

Latest News

ആർസിബിയുടെ കിരീട നായകന് വീണ്ടും ബിസിസിഐയുടെ ഇരുട്ടടി; 500-ലധികം റൺസ്, 192 സ്ട്രൈക്ക് റേറ്റ്; രജത്തിനെ തഴഞ്ഞതിൽ അഗാർക്കറുടെ മറുപടി ഇങ്ങനെ

ആർസിബിയുടെ കിരീട നായകന് വീണ്ടും ബിസിസിഐയുടെ ഇരുട്ടടി; 500-ലധികം റൺസ്, 192 സ്ട്രൈക്ക് റേറ്റ്; രജത്തിനെ തഴഞ്ഞതിൽ അഗാർക്കറുടെ മറുപടി ഇങ്ങനെ

പ്രഖ്യാപനത്തിന് വെറും ഒരു മണിക്കൂർ മുൻപ് കളി മാറി; വൈഭവ് സൂര്യവംശിയുടെ നാടകീയ ഇന്ത്യൻ ടീം സെലക്ഷന് പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി ബിസിസിഐ

പ്രഖ്യാപനത്തിന് വെറും ഒരു മണിക്കൂർ മുൻപ് കളി മാറി; വൈഭവ് സൂര്യവംശിയുടെ നാടകീയ ഇന്ത്യൻ ടീം സെലക്ഷന് പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി ബിസിസിഐ

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം ഒന്നുകൊണ്ട് മാത്രം; 40 ലക്ഷം വീടുകളിൽ സൗജന്യ വെളിച്ചമെത്തിച്ച മോദി ഭരണത്തെക്കുറിച്ച് കിരൺ റിജിജു

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം ഒന്നുകൊണ്ട് മാത്രം; 40 ലക്ഷം വീടുകളിൽ സൗജന്യ വെളിച്ചമെത്തിച്ച മോദി ഭരണത്തെക്കുറിച്ച് കിരൺ റിജിജു

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

ഇറാന് പുതിയ തിരിച്ചടിയുമായി യുഎസ് ; ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകാൻ നീക്കം

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies