Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ട്രെയിൻ യാത്രക്കാർക്ക് വലിയ സന്തോഷവാർത്ത! റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ വൻ വിപ്ലവം; എഐ ഫീച്ചറുകളോടെ പുതിയ സംവിധാനം

by Brave India Desk
Jun 8, 2026, 08:25 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് കൂടുതൽ എളുപ്പമാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ തങ്ങളുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) പൂർണ്ണമായും ആധുനികീകരിക്കുന്നു. വരും വർഷങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ ബുക്കിംഗ് പ്ലാറ്റ്‌ഫോം റെയിൽവേ സജ്ജമാക്കിയിരിക്കുന്നത്. വരുന്ന ആഗസ്റ്റ് മാസം മുതൽ നിലവിലുള്ള ബുക്കിംഗ് സംവിധാനത്തിൽ നിന്നും ഘട്ടങ്ങളായി പുതിയ പ്ലാറ്റ്‌ഫോമിലേക്ക് ടിക്കറ്റ് ബുക്കിംഗ് മാറ്റാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ മിനിറ്റുകൾക്കുള്ളിൽ കൺഫേംഡ് ടിക്കറ്റുകൾ സ്വന്തമാക്കാനും വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള സാധ്യതകൾ എഐ സാങ്കേതികവിദ്യയിലൂടെ കൃത്യമായി പ്രവചിക്കാനും യാത്രക്കാർക്ക് സാധിക്കും.

Stories you may like

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഡിജിറ്റൽ നവീകരണത്തിനാണ് ഇന്ത്യൻ റെയിൽവേ ഇപ്പോൾ ഒരുങ്ങുന്നത്. 1986-ലാണ് നിലവിലുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം രാജ്യത്ത് അവതരിപ്പിച്ചത്. അതിനുശേഷം കാലാനുസൃതമായ ചില മാറ്റങ്ങൾ വരുത്തിയതൊഴിച്ചാൽ വലിയ തോതിലുള്ള അഴിച്ചുപണികൾ ഈ സിസ്റ്റത്തിൽ നടന്നിരുന്നില്ല. എന്നാൽ ഇന്റർനെറ്റ് വിപ്ലവം സജീവമായതോടെ 2002 മുതൽ റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നിലവിൽ രാജ്യത്തെ ഭൂരിഭാഗം യാത്രക്കാരും റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ പോകാതെ ഓൺലൈൻ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. നിലവിലെ കണക്കുകൾ പ്രകാരം 88 ശതമാനം ടിക്കറ്റ് ബുക്കിംഗും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒരേസമയം ലക്ഷക്കണക്കിന് ആളുകൾക്ക് തടസ്സമില്ലാതെ സൈറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിൽ പുതിയ സംവിധാനം ഒരുക്കുന്നത്.

പുതിയ റിസർവേഷൻ സിസ്റ്റത്തിന്റെ പുരോഗതി റെയിൽ ഭവനിൽ വെച്ച് നടന്ന ഉന്നതതല യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിലയിരുത്തി. പഴയ സിസ്റ്റത്തിൽ നിന്നും പുതിയ സാങ്കേതികവിദ്യയിലേക്ക് മാറുമ്പോൾ ട്രെയിൻ യാത്രക്കാർക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഉണ്ടാകരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. റെയിൽവേ സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിംഗ് ബിട്ടു എന്നിവരും ഈ അവലോകന യോഗത്തിൽ പങ്കെടുത്തു. തത്കാൽ ബുക്കിംഗ് സമയങ്ങളിൽ വെബ്‌സൈറ്റുകൾ ഹാങ്ങ് ആകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പുതിയ എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം വരുന്നതോടെ പൂർണ്ണ പരിഹാരമാകും.

ഇന്ത്യൻ റെയിൽവേയുടെ ഈ ഡിജിറ്റൽ മുന്നേറ്റത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറക്കിയ ‘റെയിൽവൺ’ (RailOne) മൊബൈൽ ആപ്പ് വൻ വിജയമായി മാറിയിരിക്കുകയാണ്. പുറത്തിറങ്ങി ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ 3.5 കോടിയിലധികം ഡൗൺലോഡുകളാണ് റെയിൽവൺ ആപ്പ് സ്വന്തമാക്കിയത്. ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും റദ്ദാക്കാനും, ട്രെയിനുകളുടെ തത്സമയ ഓട്ട വിവരങ്ങൾ (Live Status) അറിയാനും, പ്ലാറ്റ്‌ഫോം-കോച്ച് വിവരങ്ങൾ മനസ്സിലാക്കാനും സാധിക്കും. ഇതിനുപുറമെ യാത്രയ്ക്കിടയിലെ പരാതികൾ ഉടനടി പരിഹരിക്കാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. ആഗസ്റ്റ് മാസത്തോടെ പുതിയ റിസർവേഷൻ സംവിധാനം കൂടി നിലവിൽ വരുന്നതോടെ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറുമെന്നുറപ്പാണ്.

Tags: Indian Railways
Share
Tweet
Send
Share

Latest stories from this section

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

Latest News

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ;  ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies