Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Business

നമ്മളെല്ലാവരും പറ്റിക്കപ്പെട്ടു!നടരാജും അപ്സരയും ശത്രുക്കളല്ലായിരുന്നു! 1500 കോടിയുടെ പെൻസിൽ സാമ്രാജ്യം!

by Brave India Desk
Jun 10, 2026, 03:42 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

നമ്മൾ കൊച്ചുകുട്ടികളായിരുന്നപ്പോൾ സ്കൂളിൽ വെച്ച് നടത്തിയിട്ടുള്ള ഏറ്റവും വലിയ ‘ഗ്യാങ് വാർ’ ഏതായിരുന്നു എന്ന് ഓർമ്മയുണ്ടോ? ഗ്രൂപ്പുകളായി തിരിഞ്ഞ്, ബെഞ്ചിൽ വരയിട്ട് നമ്മൾ തല്ലുകൂടിയത് നടരാജ് പെൻസിലിനും അപ്സര പെൻസിലിനും വേണ്ടിയായിരുന്നു! “നടരാജാണ് പവർ” എന്ന് ഒരു ടീം പറയുമ്പോൾ, “അല്ലടാ, അപ്സരയാണ് കൂടുതൽ ഡാർക്ക്, പ്രീമിയം ലുക്കാണ്” എന്ന് അടുത്ത ടീം തർക്കിക്കും. എന്നാൽ, ഇന്ത്യയിലെ കോടിക്കണക്കിന് സ്കൂൾ കുട്ടികളെ രണ്ട് ചേരിയിലാക്കിയ ഈ കടുത്ത മത്സരത്തിന് പിന്നിൽ ഒരൊറ്റ കമ്പനിയുടെ ഭയങ്കരമായ ബിസിനസ്സ് ബുദ്ധിയായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റി എന്ന് വരില്ല. കാരണം, നമ്മൾ കടയിൽ പോയി വാശിപിടിച്ചു വാങ്ങിയ ഈ രണ്ട് പെൻസിലുകളും യഥാർത്ഥത്തിൽ ഒരേ കമ്പനിയുടെ, ഒരമ്മ പെറ്റ മക്കളായിരുന്നു!വിപണി പിടിക്കാൻ കമ്പനി തന്നെ പടച്ചുവിട്ട ഒരു ഒന്നാന്തരം കളി!

ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിപരമായ ഒരു മൾട്ടി-ബ്രാൻഡ് സ്ട്രാറ്റജിയുടെ കഥയാണിത് .ഈ വലിയ സാമ്രാജ്യത്തിന്റെ തുടക്കം കുറിക്കുന്നത് 1958-ലാണ്. മുംബൈ ആസ്ഥാനമാക്കി ബി. ജെ. സംഘ്വി, രാംനാഥ് മെഹ്റ, മൻസൂകാനി എന്നീ മൂന്ന് സുഹൃത്തുക്കൾ ഒത്തുചേർന്നതോടെയാണ് ഇതിന് അടിത്തറയിടുന്നത്. അക്കാലത്ത് ഇന്ത്യയിൽ നല്ല ക്വാളിറ്റിയുള്ള പെൻസിലുകൾ കിട്ടാനില്ലായിരുന്നു. ആളുകൾ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. സ്വന്തം രാജ്യത്ത് എന്തുകൊണ്ട് മികച്ചൊരു ബ്രാൻഡ് ഉണ്ടാക്കിക്കൂടാ എന്ന ചിന്ത ഈ മൂവർ സംഘത്തെ അസ്വസ്ഥരാക്കി. അവർ ഒട്ടും ചിന്തിച്ചില്ല, നേരെ ജർമ്മനിയിലേക്ക് വണ്ടി കയറി. അവിടെയുള്ള പെൻസിൽ ഫാക്ടറികളിൽ കയറിയിറങ്ങി, ആധുനിക പെൻസിൽ നിർമ്മാണ രീതികളും സാങ്കേതികവിദ്യകളും അവർ നേരിട്ട് പഠിച്ചെടുത്തു. വിദ്യകളെല്ലാം കൈപ്പിടിയിലൊതുക്കി ഇന്ത്യയിൽ തിരിച്ചെത്തിയ അവർ ‘ഹിന്ദുസ്ഥാൻ പെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി സ്ഥാപിച്ചു.

Stories you may like

ഒരൊറ്റ രാത്രികൊണ്ട് 245 കമ്പനികളെ പൂട്ടിച്ച സർക്കാർ നീക്കം! LIC പിറന്ന ചരിത്രം

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

അവർ ആദ്യം വിപണിയിലിറക്കിയത് നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ള ആ ചുവപ്പും കറുപ്പും വരകളുള്ള ‘നടരാജ്’ പെൻസിലായിരുന്നു. സാധാരണക്കാരായ വലിയൊരു ജനവിഭാഗത്തെ ലക്ഷ്യമിട്ട്, വളരെ കുറഞ്ഞ വിലയിൽ വിശ്വസ്തതയോടെ ഉപയോഗിക്കാൻ പറ്റിയ ഒരു ബ്രാൻഡ് എന്ന നിലയിലാണ് നടരാജ് ജനപ്രീതി നേടിയത്. എന്നാൽ, കുറച്ചു കാലം കഴിഞ്ഞപ്പോൾ ഇന്ത്യൻ വിപണി മാറിമറിഞ്ഞു. ആളുകളുടെ കയ്യിൽ പണം വന്നു തുടങ്ങിയതോടെ കൂടുതൽ പ്രീമിയം ക്വാളിറ്റിയുള്ള, എഴുതാൻ കൂടുതൽ സ്മൂത്ത് ആയ, നല്ല ഫിനിഷിംഗുള്ള പെൻസിലുകൾക്കായി ആളുകൾ ആവശ്യപ്പെടാൻ തുടങ്ങി. അവിടെയാണ് ഈ സുഹൃത്തുക്കളുടെ കച്ചവട ബുദ്ധി അടുത്ത അടവ് പുറത്തെടുത്തത്. തങ്ങളുടെ ജനപ്രിയ ബ്രാൻഡായ നടരാജിന്റെ വില കുറയ്ക്കുകയോ അതിന്റെ ലുക്ക് മാറ്റുകയോ ചെയ്യുന്നതിന് പകരം, അവർ വിപണിയിലേക്ക് തികച്ചും പുതിയൊരു ബ്രാൻഡിനെ അവതരിപ്പിച്ചു; അതാണ് ‘അപ്സര

സാധാരണക്കാർക്ക് നടരാജും, കുറച്ചുകൂടി പ്രീമിയം ലുക്കും സ്മൂത്ത് റൈറ്റിംഗും ആഗ്രഹിക്കുന്നവർക്ക് അപ്സരയും. ഫലമോ? ഉപഭോക്താക്കൾ കടയിൽ ചെന്ന് നടരാജ് വാങ്ങിയാലും അപ്സര വാങ്ങിയാലും പണം ഒടുവിൽ ചെന്നെത്തുന്നത് ഹിന്ദുസ്ഥാൻ പെൻസിൽസിന്റെ ഒരേയൊരു ഖജനാവിലേക്ക് മാത്രമായിരുന്നു. വരും തലമുറകളെ ആകർഷിക്കാൻ ‘അപ്സര അബ്സല്യൂട്ട്’ പോലെയുള്ള ഒടിഞ്ഞുപോകാത്ത കരുത്തൻ പെൻസിലുകളും, ചെത്തുമ്പോൾ മനോഹരമായ പലവർണ്ണ മരപ്പൊടികൾ സമ്മാനിക്കുന്ന ‘അപ്സര മാറ്റ് മാജിക്’ പെൻസിലുകളും അവർ വിപണിയിലെത്തിച്ചു. കുട്ടികളുടെ മനസ്സ് തൊട്ടറിഞ്ഞുള്ള കൃത്യമായ പരീക്ഷണങ്ങളായിരുന്നു അവയെല്ലാം.

ഇന്ന് ഈ കമ്പനിയുടെ നിർമ്മാണ തോത് കേട്ടാൽ ശരിക്കും ബോധം കെടും. ദിവസേന ഒരൊറ്റ ദിവസം കൊണ്ട് ഏകദേശം 85 ലക്ഷം പെൻസിലുകളാണ് ഹിന്ദുസ്ഥാൻ പെൻസിൽസ് നിർമ്മിച്ചുകൂട്ടുന്നത്! അതിനൊപ്പം 17 ലക്ഷം ഷാർപ്പനറുകളും, 27 ലക്ഷം ഇറേറ്ററുകളും, 10 ലക്ഷം പേനകളും, 3 ലക്ഷം സ്കെയിലുകളും ഇവരുടെ ഫാക്ടറികളിൽ നിന്ന് ഓരോ ദിവസവും പുറത്തിറങ്ങുന്നുണ്ട്. ഇന്ത്യയിലെ പെൻസിൽ മാർക്കറ്റിന്റെ ഏകദേശം 45 ശതമാനവും കൈക്കലാക്കി ഇന്നും ഈ സ്വകാര്യ കമ്പനി തന്നെയാണ് വിപണിയിലെ രാജാവായി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയതുകൊണ്ട് തന്നെ ഇവരുടെ കൃത്യമായ നെറ്റ് വർത്ത് പുറത്തുവിട്ടിട്ടില്ല. എങ്കിലും കോർപ്പറേറ്റ് ലോകത്തെ ഔദ്യോഗിക ഫയലിംഗുകൾ പ്രകാരം ഇവരുടെ വാർഷിക വരുമാനം 500 കോടിക്ക് മുകളിലാണ്. ചില ബിസിനസ്സ് ഡാറ്റാബേസുകൾ കണക്കാക്കുന്നത് ഇത് 1,250 മുതൽ 1,500 കോടി രൂപ വരെയാണ് എന്നാണ്.

കമ്പനി തുടങ്ങി ദശകങ്ങൾ കഴിഞ്ഞിട്ടും സ്ഥാപകനായ ബാബുഭായ് സംഘ്വിയുടെ തലമുറക്കാരായ സംഘ്വി കുടുംബം തന്നെയാണ് ഇന്നും ഈ പെൻസിൽ സാമ്രാജ്യം പൂർണ്ണമായും നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ സ്കൂളുകളിൽ മാത്രമല്ല, ലോകത്തിലെ 50-ലധികം രാജ്യങ്ങളിലേക്ക് ഇന്ന് ഇവരുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുമുണ്ട്. നമ്മൾ ആദ്യമായി അക്ഷരങ്ങൾ കുറിച്ചതും, സ്കൂളിലെ ഡ്രോയിങ് മത്സരങ്ങളിൽ നിറങ്ങൾ ചാലിച്ചതുമെല്ലാം ഈ അപ്സര പെൻസിലുകൾ കൊണ്ടായിരുന്നു. കളർ പെൻസിലുകളും ക്രയോണുകളുമായി ഒരു വലിയ തലമുറയുടെ നൊസ്റ്റാൾജിയയായി മാറിയിരിക്കുകയാണ് അപ്സരയും നടരാജും,മത്സരബുദ്ധിയോടെ ഒരേ കമ്പനി രണ്ട് ബ്രാൻഡുകളെ ഒരേസമയം വളർത്തിയെടുത്ത ഈ കഥ, ഇന്ത്യൻ ബിസിനസ്സ് ലോകത്തെ ഏറ്റവും മനോഹരമായ ഒരു അധ്യായമായി ഇന്നും അവശേഷിക്കുന്നു.

Tags: businessnataraj pencilnatraj pencil apsara
Share
Tweet
Send
Share

Latest stories from this section

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies