പാലക്കാട് വിക്ടോറിയ കോളേജില്‍ സര്‍വ്വീസില്‍ നിന്ന് വിമരമിക്കുന്ന കോളേജ് പ്രിന്‍സിപ്പാളിന് കുഴിമാടമൊരുക്കി ‘ഗുരുവന്ദന’മൊരുക്കിയ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടിയെ ന്യായീകരിച്ച മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ എംഎ ബേബിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്്. സംഭവത്തെ പ്രതിഷേധത്തിന്റെ പ്രതിഷ്ഠാപനം എന്ന് വിശേഷപിച്ചതിനെ ജയശങ്കര്‍ കളിയാക്കുന്നു. മലയളാത്തില്‍ പറയേണ്ട കാര്യം മണിപ്രവാളത്തില്‍ പറയുന്നതു കൊണ്ടാണോ സഖാവിനെ രണ്ടാം മുണ്ടശ്ശേരി എന്ന് വിളിക്കുന്നതെന്ന് ജയശങ്കര്‍ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സരസു സര്‍വ്വീസില്‍ നിന്ന് വിരമിച്ച ദിവസം വിപ്ലവ വിദ്യാര്‍ത്ഥി സംഘടനക്കാര്‍ ആയമ്മയുടെ കുഴിമാടം ഉണ്ടാക്കി പുഷ്പചക്രം സമര്‍പ്പിച്ചു.
സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും നിലവില്‍ വിപ്ലവ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറുമായ പ്രാക്കുളം ചെഗുവേര അതിനെ ന്യായീകരിച്ചു. പ്രതിഷേധത്തിന്റെ പ്രതിഷ്ഠാപന കലയാണ് അതെന്ന് വ്യാഖ്യാനിച്ചു.
പുഷ്പ ചക്രത്തിന്റെ പ്രസക്തി എന്തുതന്നെയുമായിക്കൊള്ളട്ടെ, എന്തൂട്ടാണ് സഖാവേ ഈ പ്രതിഷ്ഠാപനം?
മലയാളത്തില്‍ പറയേണ്ട കാര്യം മണിപ്രവാളത്തില്‍ പറയുന്നതുകൊണ്ടാണോ സഖാവിനെ രണ്ടാം മുണ്ടശ്ശേരി എന്നുവിളിക്കുന്നത്?
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/843781252418269/?type=3&theater” bottom=”30″]
Discussion about this post