Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

by Brave India Desk
Jun 17, 2026, 11:34 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ലഖ്‌നൗ : മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും പ്രതിപക്ഷ പാർട്ടികളിലുണ്ടായ വിമത നീക്കങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലും സമാജ്‌വാദി പാർട്ടി കനത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. പാർട്ടിയിലെ 25 മുതൽ 26 വരെ ലോക്സഭാ എംപിമാർ സമാജ്‌വാദി പാർട്ടി വിട്ടുപോരാൻ പൂർണ്ണ സജ്ജരായി നിൽക്കുകയാണെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. എസ്‌പിയെ തകർക്കാൻ ബിജെപിക്ക് യാതൊരു താല്പര്യവുമില്ലെന്നും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ കാരണം വിമതർ സ്വയം പുറത്തുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാൻപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് യുപി രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചേക്കാവുന്ന ഈ വെളിപ്പെടുത്തൽ മൗര്യ നടത്തിയത്.

2027-ഓടെ എസ്‌പിക്ക് തൃണമൂലിന്റെ ഗതിയാകുമെന്നും കേശവ് പ്രസാദ് മൗര്യ സൂചിപ്പിച്ചു. “സമാജ്‌വാദി പാർട്ടിയിലെ 25-26 എംപിമാർ ഇപ്പോൾ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണ്, എന്നാൽ ഞങ്ങളായിട്ട് ആരെയും കൂറുമാറ്റാൻ ശ്രമിക്കുന്നില്ല. പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ കാരണം അവരെല്ലാം ഒന്നിനുപിറകെ ഒന്നായി സ്വയം ഒഴിഞ്ഞുപോരും. 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും ഈ നേതാക്കൾ സ്വന്തം വഴി നോക്കും. ഇൻഡി സഖ്യം 2024-ൽ തന്നെ തകർന്നുപോയതാണ്. 2029-ലെ പൊതുതിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും രാജ്യത്ത് കോൺഗ്രസും യുപിയിൽ സമാജ്‌വാദി പാർട്ടിയും അവശേഷിക്കില്ല. ജനങ്ങൾ പുതിയൊരു മൂന്നാം ബദൽ സ്വയം തിരഞ്ഞെടുക്കും,” എന്ന് കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി.

Stories you may like

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

​യുപി മന്ത്രിയും സഖ്യകക്ഷി നേതാവുമായ ഓം പ്രകാശ് രാജ്ഭർ, എസ്‌പി മുതിർന്ന നേതാവ് റാം ഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു എന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേശവ് പ്രസാദ് മൗര്യയും എസ്‌പിക്കെതിരെ ആഞ്ഞടിച്ചത്. അതേസമയം, തങ്ങളുടെ പാർട്ടിക്കെതിരെ ഉയർന്ന പിളർപ്പ് ആരോപണങ്ങളെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ശക്തമായി തള്ളിക്കളഞ്ഞു. കേന്ദ്ര ഏജൻസികളെയും പണക്കൊഴുപ്പിനെയും ഉപയോഗിച്ച് മറ്റ് പാർട്ടികളെ തകർക്കുന്ന ചരിത്രമാണ് ബിജെപിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

Tags: akhilesh yadavsamajvadi partyuttarpradeshKeshav Prasad Maurya
Share
Tweet
SendShare

Latest stories from this section

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഉപദേശവും കൗൺസിലിംഗും ആണ് ആവശ്യം ; സിജെപി പ്രതിഷേധത്തിലെ അറസ്റ്റുകളിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

പാറ്റ സമരത്തിനിടെ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

Latest News

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ  ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഉപദേശവും കൗൺസിലിംഗും ആണ് ആവശ്യം ; സിജെപി പ്രതിഷേധത്തിലെ അറസ്റ്റുകളിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

പാറ്റ സമരത്തിനിടെ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies