Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

by Brave India Desk
Jun 19, 2026, 04:28 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

വിദേശ വനിതകൾക്ക് ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സുരക്ഷിതത്വമില്ലെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വരാറുണ്ട്. എന്നാൽ അത്തരം മുൻവിധികൾക്കും തെറ്റായ പ്രചാരണങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയൻ യുവതി. ഇന്ത്യയിലൂടെ ഒരു മാസം മുഴുവൻ ഒറ്റയ്ക്ക് യാത്ര ചെയ്ത തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പെയ്ജ് എന്ന വ്ലോഗറാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ കണ്ടുമുട്ടിയതിൽ വെച്ച് ലോകത്തിലെ ഏറ്റവും അതിഥിപ്രിയരും കാരുണ്യമുള്ളവരുമായ മനുഷ്യരാണ് ഇന്ത്യക്കാർ എന്നാണ് പെയ്ജ് സാക്ഷ്യപ്പെടുത്തുന്നത്. ‘എന്റെ ജീവൻ കൊടുത്തും ഞാൻ വാദിക്കുന്ന ഒരു കാര്യമായിരിക്കും ഇത്’ (A hill I will die on) എന്ന ആമുഖത്തോടെയാണ് യുവതി തന്റെ അനുഭവം വിവരിക്കുന്നത്.

Stories you may like

മരണത്തെ ഭയമില്ല, വിമാനം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം’; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപൈലറ്റിന് വധശിക്ഷ നൽകാൻ നീക്കം

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

തനിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ച മറക്കാനാകാത്ത ചില അനുഭവങ്ങളും പെയ്ജ് പങ്കുവെക്കുന്നുണ്ട്. ഒരിക്കൽ അർദ്ധരാത്രിയിൽ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി താൻ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോകുമ്പോൾ ആ റോഡിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ തന്നെ വഴിയിൽ ഉപേക്ഷിക്കാൻ ആ ഊബർ ഡ്രൈവർ തയ്യാറായില്ല. സുരക്ഷിതമായി ഹോട്ടലിൽ എത്തുന്നതുവരെ അദ്ദേഹം വണ്ടി പാർക്ക് ചെയ്ത് തന്റെ കൂടെ നടന്നു വന്നുവെന്ന് പെയ്ജ് ഓർക്കുന്നു. അപരിചിതനായ ഒരു മനുഷ്യൻ തന്റെ സുരക്ഷയ്ക്കായി അത്രയധികം മുൻകരുതൽ എടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് യുവതി പറയുന്നു. മറ്റൊരു ദിവസം ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് സാധനം വാങ്ങിയപ്പോൾ ബാക്കി തരാൻ ചില്ലറ പൈസയില്ലാത്തതിനാൽ കടക്കാരൻ തനിക്ക് സൗജന്യമായി ഒരു ഹാൻഡ് സാനിറ്റൈസർ നൽകിയ കാര്യവും വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.

വഴി തെറ്റിപ്പോയപ്പോൾ ബസ് സ്റ്റേഷൻ വരെ കൂടെ നടന്നു വന്ന ഒരു സ്ത്രീയെക്കുറിച്ചും, കനത്ത മഴയത്ത് പെട്ടുപോയപ്പോൾ സ്കൂട്ടറിൽ ലിഫ്റ്റ് നൽകിയ ഒരു റസ്റ്റോറന്റ് ഉടമയെക്കുറിച്ചും പെയ്ജ് ഹൃദയസ്പർശിയായി കുറിച്ചു. യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു പ്രായമായ അമ്മ താൻ തീർച്ചയായും രുചിച്ചു നോക്കണമെന്ന് നിർബന്ധിച്ച് ഒരു പ്ലേറ്റ് പക്കോഡ സ്നേഹത്തോടെ നൽകിയതും പെയ്ജിന്റെ മനസ്സിൽ മായാതെ കിടക്കുന്നു. ഒറ്റയ്ക്ക് ഒരു വിദേശരാജ്യത്തേക്ക് യാത്ര തിരിക്കുമ്പോൾ തനിക്ക് വലിയ ഭയവും ആശങ്കയും ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ത്യയിൽ കാലുകുത്തിയ നിമിഷം മുതൽ ആ ഭയമെല്ലാം അലിഞ്ഞുപോയെന്നും അവർ തുറന്നുപറഞ്ഞു. തന്നെ അത്രയേറെ സ്നേഹത്തോടെയും ആദരവോടെയുമാണ് ഇവിടുത്തെ ജനങ്ങൾ വരവേറ്റത്. ഇന്ത്യയെ ഇത്രയധികം സ്നേഹിക്കാൻ കാരണവും ഈ മനുഷ്യരുടെ നല്ല മനസ്സുകളാണെന്ന് പെയ്ജ് പറയുന്നു.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ ‘അതിഥി ദേവോ ഭവ’ എന്ന സങ്കൽപ്പത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ വിദേശ വനിതയുടെ അനുഭവമെന്ന് നിരവധി പേർ കമന്റ് ചെയ്തു. ലോകത്തിന് മുന്നിൽ ഇന്ത്യയെക്കുറിച്ച് നല്ലൊരു സന്ദേശം എത്തിച്ചതിന് യുവതിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുകയാണ്.

Tags: Foreigner womanhonest India experience
Share
Tweet
Send
Share

Latest stories from this section

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

Latest News

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

ശമ്പളം വന്ന ഉടനെ കാലിയാകുന്നോ? അക്കൗണ്ടിൽ പണം എത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് ഈ 5 കാര്യങ്ങൾ!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

മരണത്തെ ഭയമില്ല, വിമാനം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം’; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപൈലറ്റിന് വധശിക്ഷ നൽകാൻ നീക്കം

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies