Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

by Brave India Desk
Jun 21, 2026, 04:42 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെ ചൊല്ലി ജനറൽ ബോഡി യോഗത്തിലുണ്ടായ വൻ തർക്കങ്ങൾക്കൊടുവിൽ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു. അധികാരത്തിലേറി ഒരു വർഷം തികയുന്നതിന് മുൻപാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം.

ഇന്ന് രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർ കടുത്ത വിയോജിപ്പുമായി രംഗത്തെത്തി. പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രമുഖ നടൻ രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതൽ കലുഷിതമായി.

Stories you may like

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

കണക്കുകളിലെ തർക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡൻറ് ശ്വേത മേനോൻ ആവശ്യപ്പെട്ടു. എന്നാൽ മറുവിഭാഗം വഴങ്ങാതിരുന്നതോടെ അവർ സ്റ്റേജിൽ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാൽ തന്നെ ബോധപൂർവ്വം ബിജെപിക്കാരിയാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ ശ്വേത യോഗത്തിൽ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

അംഗങ്ങൾ തമ്മിലുള്ള തർക്കം കൈവിട്ടുപോയതോടെ, മുൻ പ്രസിഡന്റ് കൂടിയായ മോഹൻലാൽ വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹൻലാൽ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. “വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ല.” എന്നാൽ വാർഷിക റിപ്പോർട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തിൽ ഒരു വിഭാഗം ഉറച്ചുനിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ പൂർണ്ണമായി പുറത്തുവന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങളെത്തിയതും.

അമ്മയുടെ ചരിത്രത്തിൽ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുൻപ് മോഹൻലാൽ പ്രസിഡന്റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വെച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അവർ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വൻ കോളിളക്കങ്ങളാണ് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് തുടങ്ങിയ പ്രമുഖ നടന്മാർക്കെതിരെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.

ആരോപണവിധേയർ നേതൃതലത്തിൽ തുടരുന്നതിനെതിരെ പൊതുസമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കടുത്ത വിമർശനങ്ങളുയർന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹൻലാൽ ഉൾപ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024 ഓഗസ്റ്റിൽ രാജിവെക്കുകയായിരുന്നു.

Tags: ammaShwetha Menon
Share
Tweet
SendShare

Latest stories from this section

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വനിതാ സംവരണത്തിനും മണ്ഡലപുനർനിർണയത്തിനും അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി സുഖ്ബീർ സിങ് ബാദൽ

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

Latest News

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വനിതാ സംവരണത്തിനും മണ്ഡലപുനർനിർണയത്തിനും അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി സുഖ്ബീർ സിങ് ബാദൽ

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies