Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

by Brave India Desk
Jun 24, 2026, 09:20 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചതിന് പിന്നാലെ, സംഘടനയ്ക്കുള്ളിൽ നടക്കുന്ന വൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് നടി ശ്വേത മേനോൻ. മറ്റാരുടെയെങ്കിലും കൈയിലെ പാവയാകാൻ താനില്ലെന്ന് വ്യക്തമാക്കിയ ശ്വേത, സംഘടനയിലെ വരവ് ചെലവ് കണക്കുകളിൽ വലിയ കള്ളക്കളികളാണ് നടക്കുന്നതെന്നും ആരോപിച്ചു.

കഴിഞ്ഞ വർഷം നടന്ന ‘അമ്മ’ ഭരണസമിതി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്കെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നതായി ശ്വേത മേനോൻ ആരോപിച്ചു. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് അവർ ശ്രമിച്ചത്. മുൻ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പോലും ഈ സ്വാർത്ഥതാത്പര്യക്കാർ അനുവദിച്ചില്ലെന്നും അവർ വ്യക്തമാക്കി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സംഘടനയിലെ സാമ്പത്തിക ഇടപാടുകളിൽ യാതൊരുവിധ സുതാര്യതയുമില്ലെന്നാണ് മുൻ പ്രസിഡന്റിന്റെ പ്രധാന ആരോപണം. ‘അമ്മ’യുടെ വരവ് ചെലവ് കണക്കുകളിൽ വലിയ രീതിയിലുള്ള തിരിമറികൾ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും സാമ്പത്തിക കണക്കുകൾ പൂർണ്ണമായി പരിശോധിക്കണം. ഇതിനായി ഒരു ഫോറൻസിക് / ശാസ്ത്രീയ ഓഡിറ്റിങ് നടത്താൻ തയ്യാറാകണം. താൻ രാജി വെച്ചൊഴിഞ്ഞെങ്കിലും മുൻകാലങ്ങളിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും ശക്തമായ സംശയങ്ങൾ ബാക്കിനിൽക്കുന്നുണ്ടെന്ന് ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

തന്റെ നിലപാടുകളെ രാഷ്ട്രീയവൽക്കരിക്കാൻ നോക്കുന്നവർക്കും ശ്വേത മേനോൻ കൃത്യമായ മറുപടി നൽകി. താൻ ബി.ജെ.പി അനുഭാവിയോ കമ്മ്യൂണിസ്റ്റോ അല്ല. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെയോ കേരളത്തിലെ മുൻ എൽ.ഡി.എഫ് സർക്കാരിന്റെയോ ഒരു ഔദ്യോഗിക പരിപാടികളിലും താൻ ഭാഗമായിട്ടില്ല.

സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെ കടുത്ത ഭാഷയിലാണ് ശ്വേത ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. “സിനിമ ഇനിയും ബാക്കിയുണ്ട് (പിക്ചർ അബി ബാക്കി ഹേ, മേരെ ദോസ്ത്…). പലതും എനിക്ക് ജനങ്ങളോട് തുറന്നുപറയാനുണ്ട്. കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ജൂൺ 26-ന് മാധ്യമങ്ങളെ കാണുമ്പോൾ ഞാൻ പുറത്തുവിടും.”

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ മുൻപ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജി വെച്ചതിനെത്തുടർന്നാണ് 2025-ൽ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള സമിതി അധികാരമേറ്റത്. എന്നാൽ ആഭ്യന്തര തർക്കങ്ങളും സ്പോൺസർഷിപ്പ് വിവാദങ്ങളും ഒടുവിൽ അവിശ്വാസ പ്രമേയത്തിലേക്കും സമിതിയുടെ കൂട്ട രാജാവിയിലേക്കും നയിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ ശ്വേതയുടെ വാർത്താസമ്മേളനം സിനിമാ മേഖലയിൽ കൂടുതൽ രാഷ്ട്രീയ-സാമ്പത്തിക ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

Tags: ammaShwetha Menon
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies