Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

by Brave India Desk
Jun 24, 2026, 12:02 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിലൊന്നായ സൗരവ് ഗാംഗുലി-ഗ്രെഗ് ചാപ്പൽ പോരാട്ടത്തിൽ പുതിയൊരു വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. 2000-കളുടെ മധ്യത്തിൽ ഗാംഗുലിയെ ഇന്ത്യൻ നായകസ്ഥാനത്തുനിന്നും ടീമിൽ നിന്നും വരെ പുറത്താക്കാൻ മുൻകൈ എടുത്ത മുൻ ഓസ്‌ട്രേലിയൻ താരം കൂടിയായ ഗ്രെഗ് ചാപ്പൽ, പിന്നീട് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗാംഗുലിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച ഗ്രെഗ് ചാപ്പൽ യുഗത്തിന് ശേഷവും, തനിക്ക് ചാപ്പലിൽ നിന്ന് അപ്രതീക്ഷിതമായ ഒരു ഓഫർ വന്നിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. 2011 ഐപിഎൽ സീസണിൽ താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്ന സമയത്ത്, ടീമിന്റെ പരിശീലകനാകാൻ താല്പര്യമുണ്ടെന്ന് കാണിച്ച് ചാപ്പൽ തനിക്ക് ഇമെയിൽ അയച്ചിരുന്നു എന്ന് ഗാംഗുലി വെളിപ്പെടുത്തി.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ചാപ്പലിന്റെ ഇമെയിലിനെക്കുറിച്ച് ഗാംഗുലി പറഞ്ഞത് ഇങ്ങനെ:

“2011-ൽ ഞാൻ കെകെആർ ക്യാപ്റ്റനായിരുന്ന സമയത്ത്, തനിക്ക് ടീമിന്റെ കോച്ചാകാൻ താല്പര്യമുണ്ടെന്ന് കാണിച്ച് ഗ്രെഗ് ചാപ്പൽ എനിക്ക് ഒരിക്കൽ ഒരു ഇമെയിൽ അയച്ചിരുന്നു. ഞാൻ ക്യാപ്റ്റനായി തുടരുമ്പോൾ തന്നെ അദ്ദേഹം കോച്ചായി വരാനാണ് ആഗ്രഹിച്ചത്.”

ഈ ഓഫർ സ്വീകരിച്ചിരുന്നെങ്കിൽ നിങ്ങളുടെ കെമിസ്ട്രി എങ്ങനെയാകുമായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ദാദ തന്റെ പതിവ് ശൈലിയിൽ മാസ്സ് മറുപടിയാണ് നൽകിയത്: “ദാദ അത്ര വലിയ വിഡ്ഢിയല്ല. ഒരാൾക്ക് ഒരു തവണ അബദ്ധം പറ്റിയേക്കാം, പക്ഷേ ഒരേ ആളിൽ നിന്ന് തന്നെ വീണ്ടും വീണ്ടും പറ്റിക്കപ്പെടാൻ ഞാൻ വിഡ്ഢിയല്ല.”

വർഷങ്ങൾക്ക് ശേഷം പാകിസ്താൻ മുൻ നായകൻ ഇമ്രാൻ ഖാന് വേണ്ടിയുള്ള ഒരു നിവേദനത്തിൽ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട് ഗ്രെഗ് ചാപ്പൽ തനിക്ക് സന്ദേശമയച്ചിരുന്നതായും ഗാംഗുലി വെളിപ്പെടുത്തി. എന്നാൽ താൻ അത് പൂർണ്ണമായും അവഗണിക്കുകയാണ് ചെയ്തത്. തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഗാംഗുലി പറഞ്ഞു:

“സത്യസന്ധരല്ലാത്ത ആളുകൾക്ക് ഞാൻ മറുപടി നൽകാറില്ല. നിങ്ങൾക്ക് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാം. ഒരാൾ നല്ല കളിക്കാരനല്ലെന്നോ അല്ലെങ്കിൽ ഒരു ശരാശരി കളിക്കാരനാണെന്നോ നിങ്ങൾക്ക് തോന്നാം, അതിൽ തെറ്റില്ല. പക്ഷേ പ്രശ്നങ്ങൾ പരിഹരിക്കാൻ തെറ്റായ വഴി തിരഞ്ഞെടുക്കുന്നവരെ എനിക്ക് ഇഷ്ടമല്ല. നിനക്ക് അതിനുള്ള യോഗ്യതയില്ല എന്ന് എന്റെ മുഖത്തുനോക്കി പറയുന്നവരെയാണ് എനിക്ക് താല്പര്യം.”

ഐപിഎല്ലിന്റെ പ്രാരംഭ വർഷങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കോച്ചായിരുന്ന മറ്റൊരു ഓസ്‌ട്രേലിയക്കാരൻ ജോൺ ബുക്കാനനുമായും ഗാംഗുലിക്ക് കടുത്ത ഭിന്നതകളുണ്ടായിരുന്നു. ബുക്കാനൻ മുന്നോട്ടുവെച്ച ‘മൾട്ടി-ക്യാപ്റ്റൻസി’ (ഒന്നിലധികം ക്യാപ്റ്റന്മാർ) സിദ്ധാന്തം അന്ന് കെകെആറിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ “ഗ്രെഗ് ചാപ്പൽ, ജോൺ ബുക്കാനൻ എന്നിവരിൽ ആരെയാണ് മികച്ചതായി തിരഞ്ഞെടുക്കുക?” എന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ ഗാംഗുലി ഉത്തരം നൽകി: “ഞാൻ ഗ്രെഗ് ചാപ്പലിനെ മാത്രമേ തിരഞ്ഞെടുക്കൂ. ബുക്കാനനേക്കാൾ എന്ത് കൊണ്ടും ഭേദം ചാപ്പലാണ്. കാരണം, ദോഷങ്ങൾ പലതുണ്ടെങ്കിലും അദ്ദേഹത്തിന് ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് കൃത്യമായ അറിവും സാങ്കേതിക ജ്ഞാനവുമെങ്കിലും ഉണ്ടായിരുന്നു.”

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിട്ടാണ് ചാപ്പലിൻറെ പരിശീലക കാലയളവിലെ ആരാധകർ വിശേഷിപ്പിക്കുന്നത്.

 

Tags: ipl 2026KKR
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies