Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശം പോലെ ആകാൻ കഴിയില്ല’; ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക്, കടുത്ത നീക്കവുമായി സർക്കാർ

by Brave India Desk
Jun 26, 2026, 01:11 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി (Azaan) രാജ്യവ്യാപകമായി നിരോധിക്കാൻ ഡാനിഷ് സർക്കാർ വീണ്ടും ഒരുങ്ങുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ‘ഇസ്ലാമികവൽക്കരണത്തിൽ’ (Islamisation) ജനങ്ങൾക്കിടയിലുള്ള കടുത്ത ആശങ്ക കണക്കിലെടുത്താണ് ഈ കടുത്ത നീക്കമെന്ന് ബ്രിട്ടീഷ് മാദ്ധ്യമമായ ‘ദി ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്യുന്നു. പൊതുസ്ഥലങ്ങളിൽ പൂർണ്ണ മുഖം മറയ്ക്കുന്ന ഇസ്ലാമിക വസ്ത്രധാരണ രീതി (Full-face veil/Burqa) നിരോധിച്ചതിന് പിന്നാലെയാണ് ഡെന്മാർക്ക് ഇപ്പോൾ ബാങ്ക് വിളിക്കും പൂട്ടിടാൻ ഒരുങ്ങുന്നത്. രാജ്യത്തെ ചില പ്രദേശങ്ങൾ കണ്ടാൽ ‘ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശം’ (Aurbub of Islamabad) പോലെയാണ് തോന്നുന്നതെന്ന് ഡെന്മാർക്കിലെ കുടിയേറ്റ കാര്യ മന്ത്രി മോർട്ടൻ ബോഡ്‌സ്കോവ് തുറന്നടിച്ചു. ഇസ്ലാമികവൽക്കരണം ഡെന്മാർക്കിലെ പൊതു ഇടങ്ങളെ വല്ലാതെ കൈയേറുന്നുണ്ടെന്നും ഡാനിഷ് മേൽക്കൂരകൾക്ക് മുകളിലൂടെ ബാങ്ക് വിളി മുഴങ്ങാൻ അനുവദിക്കില്ലെന്നും സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ നേതാവ് കൂടിയായ മന്ത്രി വ്യക്തമാക്കി. യൂറോപ്പിലെ ഇസ്ലാമിക വിരുദ്ധ നയങ്ങളും കുടിയേറ്റ പ്രശ്നങ്ങളും ചർച്ചയാകുന്ന ഈ ഘട്ടത്തിൽ ഡെന്മാർക്കിന്റെ പുതിയ തീരുമാനം സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര തലത്തിലും വൻ തരംഗമാവുകയാണ്.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്റെ നേതൃത്വത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും കർശനമായ കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ഡെന്മാർക്ക് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം ആദ്യം പൊതുസ്ഥലങ്ങളിൽ ബുർഖയും ഹിജാബും നിരോധിച്ചതിന് പുറമെ, വിദ്യാലയങ്ങളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും പ്രത്യേക പ്രാർത്ഥനാ മുറികൾ ഒഴിവാക്കാനും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ഡെന്മാർക്കിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗമാണ് അവിടുത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. തലസ്ഥാനമായ കോപ്പൻഹേഗൻ ഉൾപ്പെടെയുള്ള ചില നഗരങ്ങളിൽ നിലവിൽ ശബ്ദനിയന്ത്രണ നിയമങ്ങൾ പാലിച്ച് ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളിക്ക് നിയന്ത്രണമുണ്ട്. കോപ്പൻഹേഗനിലെ ഗ്രാൻഡ് മോസ്കിൽ പുറത്തേക്ക് ബാങ്ക് വിളി നടത്താറുമില്ല. എന്നാൽ ഇത് രാജ്യവ്യാപകമായ നിയമമാക്കി മാറ്റാനാണ് ഇപ്പോഴത്തെ നീക്കം.

മുൻപ് 2020-ലും 2025-ലും ബാങ്ക് വിളി നിരോധിക്കാനുള്ള നിയമ നിർമ്മാണത്തിന് ഡെന്മാർക്ക് ശ്രമിച്ചിരുന്നുവെങ്കിലും അത് പാർലമെന്റ് ഘട്ടത്തിലേക്ക് എത്തിയിരുന്നില്ല. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഈ നിരോധനം ബാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാർ ഒരു പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്ന വലിയ രീതിയിലുള്ള വിമർശനങ്ങൾ മനുഷ്യാവകാശ സംഘടനകളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ഡെന്മാർക്കിൽ വലതുപക്ഷ സംഘടനകൾ വിശുദ്ധ ഖുർആൻ പരസ്യമായി കത്തിച്ചത് വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് വിദേശ രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് മതഗ്രന്ഥങ്ങൾ കത്തിക്കുന്നത് നിരോധിച്ചുകൊണ്ട് ഡെന്മാർക്കിന് നിയമം കൊണ്ടുവരേണ്ടി വന്നിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിലേറിയ മെറ്റെ ഫ്രെഡറിക്‌സൻ സർക്കാർ ഈ പുതിയ നിരോധനം എങ്ങനെ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ആഗോള നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.

Tags: azaan bandenmark
Share
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies