Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

by Brave India Desk
Jun 27, 2026, 11:04 am IST
in International
Share on Facebook
Tweet
WhatsApp
Telegram

മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ മൂത്ത സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്‌കാര ചടങ്ങിൽ ഭാരതത്തിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരരും ലഷ്‌കറെ തോയ്ബ (LeT) നേതാക്കളും പരസ്യമായി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കറെ തോയ്ബ ഡെപ്യൂട്ടി ചീഫുമായ സൈഫുള്ള കസൂരി ഉൾപ്പെടെയുള്ള  ഭീകരരാണ് ഇസ്ലാമാബാദിലെ എച്ച്-8 ഖബർസ്ഥാനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ജൂൺ 24-നായിരുന്നു ഷാഹിദ് അക്തർ അന്തരിച്ചത്. ഈ സംസ്‌കാര ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഭീകരവാദികൾക്ക് പാകിസ്താൻ ഭരണകൂടവും സൈന്യവും നൽകുന്ന പരസ്യമായ പിന്തുണയും സംരക്ഷണവും ഒരിക്കൽ കൂടി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഭാരതത്തിൽ നിരവധി ചോരപ്പുഴകൾ ഒഴുക്കിയ ഭീകരർ പാക് മണ്ണിൽ യാതൊരു ഭയവുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന യാഥാർത്ഥ്യം അടിവരയിടുന്നതാണ് ഈ ദൃശ്യങ്ങൾ.

മുംബൈ ഭീകരാക്രമണത്തിന്റെയDefault സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദിന്റെ ലഷ്‌കറെ തോയ്ബയുടെ രാഷ്ട്രീയ മുഖമായ ‘പാകിസ്താൻ മർക്കസി മുസ്ലിം ലീഗ്’ (PMML) പ്രസിഡന്റ് ഇനാം ഉർ റഹ്മാനും സൈഫുള്ള കസൂരിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. രാജ്യാന്തര ഉപരോധങ്ങളിൽ നിന്നും ആഭ്യന്തര നിരോധനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഹാഫിസ് സയീദ് രൂപീകരിച്ച നിഴൽ സംഘടനയാണ് പി.എം.എം.എൽ. ഈ പാർട്ടി പാകിസ്താനിലെ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. വിരമിക്കലിന് ശേഷവും ക്രിക്കറ്റ് കമന്റേറ്ററായും ഐ.പി.എല്ലിലും സജീവമായിരുന്ന ഷോയ്ബ് അക്തറിന്റെ കുടുംബ ചടങ്ങിൽ ഭീകരവാദികൾക്ക് ഇത്രയും സ്വാധീനമുണ്ടെന്നത് കടുത്ത ആശങ്കയോടെയാണ് ഭാരതം വീക്ഷിക്കുന്നത്.

ഭാരത സുരക്ഷാ ഏജൻസികളെ സംബന്ധിച്ചിടത്തോളം സൈഫുള്ള കസൂരി പരസ്യമായി ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത് കനത്ത ജാഗ്രതയ്ക്കുള്ള കാരണമാണ്. 25 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭാരതം അതിശക്തമായ തിരിച്ചടിയാണ് പാകിസ്താന് നൽകിയത്. സിന്ധു നദീജല കരാർ റദ്ദാക്കിയ ഭാരതം, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിലൂടെ മുരിദ്കെയിലെ ലഷ്‌കർ ആസ്ഥാനവും റാവൽപിണ്ടി മുതൽ സുക്കൂർ വരെയുള്ള പാക് സൈനിക താവളങ്ങളും തകർത്തുതരിപ്പണമാക്കിയിരുന്നു.

ഭാരതത്തിന്റെ ഈ മിന്നലാക്രമണത്തിൽ പതറിയ കസൂരി, കടൽ മാർഗ്ഗം ഇന്ത്യയിൽ മറ്റൊരു മുംബൈ മോഡൽ ആക്രമണം നടത്തുമെന്ന് ഈ വർഷം ഫെബ്രുവരിയിൽ പുറത്തുവിട്ട വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങൾക്ക് പാക് സൈന്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും സൈനികരുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ പാക് ആർമി തന്നെ ക്ഷണിക്കാറുണ്ടെന്നും കസൂരി തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിന്റെ പ്രഹരത്തിന് ശേഷം തകർന്നടിഞ്ഞ ലഷ്‌കർ ക്യാമ്പുകൾ പാക് സൈന്യത്തിന്റെ സഹായത്തോടെ വീണ്ടും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകരൻ ഇസ്ലാമാബാദിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Tags: LeT TerroristsPahalgam mastermindShoaib Akhtar's brother
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies