Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

by Brave India Desk
Jun 28, 2026, 10:18 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം ആവേശകരമായ ഘട്ടത്തിലേക്ക്. ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ന്യൂസിലൻഡ് ഉയർത്തിയ 438 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 354 റൺസിന് പുറത്തായി. ഇതോടെ കിവികൾക്ക് ഒന്നാം ഇന്നിങ്സിൽ 84 റൺസിന്റെ നിർണ്ണായക ലീഡ് ലഭിച്ചു.

പരമ്പര 1-1 എന്ന നിലയിൽ തുല്യത പാലിക്കുന്നതിനാൽ ഈ മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്. മത്സരത്തിൽ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ചരിത്ര റെക്കോർഡ് സ്വന്തമാക്കിയപ്പോൾ, ഡ്രസ്സിങ് റൂമിലെ അസ്വാരസ്യങ്ങൾ വെളിവാക്കുന്ന ഒരു നാടകീയ സംഭവത്തിനും കളി സാക്ഷ്യം വഹിച്ചു. ഒന്നാം ഇന്നിങ്സിൽ ന്യൂസിലൻഡിനായി ഓപ്പണർമാരായ ടോം ലാഥം (151), ഡെവോൺ കോൺവേ (157) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 317 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 70 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ജോഫ്ര ആർച്ചർ, ഷൊഹൈബ് ബഷീർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 354 റൺസിന് ഓൾഔട്ടായതോടെ കളിയിൽ ന്യൂസിലൻഡിന് മേൽക്കൈ ലഭിച്ചു. മത്സരത്തിന്റെ 114-ാം ഓവറിലാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ആ നാടകീയ സംഭവം അരങ്ങേറിയത്. ഷൊഹൈബ് ബഷീറിന്റെ പന്തിൽ ന്യൂസിലൻഡ് താരം നഥാൻ സ്മിത്ത് പുറത്തായപ്പോൾ ഇംഗ്ലീഷ് കളിക്കാർ ഒരുമിച്ച് കൂടി വിക്കറ്റ് ആഘോഷിക്കാൻ തുടങ്ങി. എന്നാൽ, ടീം ഹഡിലിൽ (Huddle) ചേരാൻ പേസർ ജോഫ്ര ആർച്ചർ താല്പര്യം കാണിച്ചില്ല.

ഇത് ശ്രദ്ധയിൽപ്പെട്ട ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉടനടി ആർച്ചറെ പരസ്യമായി വിളിച്ച് ഹഡിലിന്റെ ഭാഗമാകാൻ ആവശ്യപ്പെടുകയായിരുന്നു. തൊട്ടു മുൻപത്തെ ഓവറിൽ ആർച്ചറുടെ ബൗളിങ്ങിൽ ടോം ബ്ലണ്ടലിന്റെ ക്യാച്ച് ബഷീർ കൈവിട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ആർച്ചർ ബഷീറിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കാതിരുന്നതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ആർച്ചറുടെ ഈ നിലപാടിനെതിരെ ആരാധകരിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. വിവാദങ്ങൾക്കിടയിലും കരിയറിലെ ഏറ്റവും വലിയൊരു ചരിത്ര നേട്ടം ബെൻ സ്റ്റോക്സ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 7000-ൽ അധികം റൺസും 250 വിക്കറ്റുകളും നേടുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ഓൾറൗണ്ടർ എന്ന റെക്കോർഡാണ് സ്റ്റോക്സ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക് കാലിസ് മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

This 23 second clip sums up Jofra Archer as a cricketer.
Has the heart of a pea and filled with arrogance.
Good on Ben Stokes to call him out and asking to celebrate the wicket with his teammates. Ben Stokes setting the right example as a captain and cricketer.
Cricket is a team… pic.twitter.com/cX9rJg9lX3

— Troll cricket unlimitedd (@TUnlimitedd) June 27, 2026

 

Tags: bcciindian cricketJofra ArcherENG VS NZ
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies