Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

by Brave India Desk
Jun 29, 2026, 07:33 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

കളിക്കളത്തിലെ ആക്രമണോത്സുകത കൊണ്ടും ഗാംഭീര്യം കൊണ്ടും ‘ദാദ’ എന്ന് ഇന്ത്യൻ ക്രിക്കറ്റ് ലോകം വിളിക്കുന്ന സൗരവ് ഗാംഗുലിയെ സ്വന്തം സഹതാരങ്ങൾ ചേർന്ന് വിഡ്ഢിയാക്കിയ ഒരു പഴയ ഡ്രെസ്സിങ് റൂം അണിയറക്കഥ നിങ്ങൾ കേട്ടിട്ടുണ്ടോ. പാകിസ്ഥാനെതിരെയുള്ള പരമ്പരയിൽ റൺസ് കണ്ടെത്താനാകാതെ താൻ കടുത്ത നിരാശയിലായിരുന്ന ഒരു ഏപ്രിൽ ഫൂൾ ദിനത്തിലായിരുന്നു ആ നാടകീയ സംഭവങ്ങൾ. ഫോമില്ലാത്തതിന്റെ വിഷമത്തിൽ ഡ്രെസ്സിങ് റൂമിലേക്ക് കയറിവന്ന തനിക്കായി സച്ചിൻ ടെണ്ടുൽക്കറുടെയും ഹർഭജൻ സിങ്ങിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ ടീം അംഗങ്ങൾ ഒന്നടങ്കം ഒരു വൻ കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു എന്ന് ദാദ ഓർക്കുന്നു.

താൻ ഡ്രെസ്സിങ് റൂമിലേക്ക് എത്തിയ ഉടൻ തന്നെ സച്ചിനും ഹർഭജനും ഉൾപ്പെടെയുള്ള കളിക്കാർ കൂട്ടത്തോടെ തന്റെ അരികിലേക്ക് വരികയായിരുന്നു എന്ന് ഗാംഗുലി പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ടീമംഗങ്ങളെക്കുറിച്ച് താൻ മോശമായി സംസാരിച്ചതിൽ തങ്ങൾക്ക് വലിയ വിഷമമുണ്ടെന്ന് അവർ ഗാംഗുലിയുടെ മുഖത്ത് നോക്കി പറഞ്ഞു. “ടീമിന്റെ പ്രകടനത്തിൽ ക്യാപ്റ്റനായ സൗരവ് ഗാംഗുലിക്ക് ഒട്ടും തൃപ്തിയില്ലെന്ന് പത്രങ്ങളിൽ വാർത്ത വന്നിട്ടുണ്ടെന്നാണ് അവർ എന്നോട് പറഞ്ഞത്. ആ സമയത്ത് ഞാൻ കരിയറിലെ വളരെ സെൻസിറ്റീവായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഞാൻ അങ്ങനെ ഒന്നു പറഞ്ഞിട്ടില്ലെന്ന് വിശദീകരിക്കാൻ നോക്കിയെങ്കിലും അവർ ആരും അത് കേൾക്കാൻ തയ്യാറായില്ല.” – ഗാംഗുലി വെളിപ്പെടുത്തി.

Stories you may like

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

സഹതാരങ്ങളുടെ പെട്ടെന്നുള്ള ഈ കൂട്ടായ ആക്രമണത്തിൽ ഗാംഗുലി അങ്ങേയറ്റം അസ്വസ്ഥനും സങ്കടത്തിലുമായി. തുടർന്ന് തന്റെ കസേരയിലേക്ക് ചെന്ന് ഇരുന്ന ഗാംഗുലി പെട്ടെന്ന് ഒരു കടുത്ത തീരുമാനമെടുത്തു. “ഞാൻ ടീമിന് തെറ്റായ എന്തെങ്കിലും ചെയ്തതായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, ഞാൻ ഇതാ ഇപ്പോൾ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ തയ്യാറാണ്. മറ്റാർക്കെങ്കിലും ഈ നായകസ്ഥാനം ഏറ്റെടുക്കാം എന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ വളരെ സീരിയസായാണ് അത് പറഞ്ഞത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഡ്രെസ്സിങ് റൂമിൽ കണ്ടത് മറ്റൊന്നായിരുന്നു.”

താൻ കസേരയിൽ വിഷമിച്ചിരിക്കുന്നത് കണ്ട് കുറച്ചു മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഹർഭജൻ സിങ് പെട്ടെന്ന് മുന്നോട്ട് ചാടി വന്ന് “ഏപ്രിൽ ഫൂൾ” എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. അതോടെ ഡ്രെസ്സിങ് റൂമിൽ വലിയ പൊട്ടിച്ചിരി ഉയർന്നു. താൻ ശരിക്കും ഞെട്ടിപ്പോയ നിമിഷമായിരുന്നു അതെന്ന് ഗാംഗുലി ഓർക്കുന്നു.

എന്തായാലും ആ കളിതമാശ ഗാംഗുലിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായി മാറി. ഫോമില്ലാതെ ഉഴറിയ തനിക്കൊപ്പം ടീം മുഴുവനുമുണ്ടെന്ന വലിയൊരു ആത്മവിശ്വാസമാണ് ആ സംഭവം നൽകിയത്. ആ പരമ്പരയിൽ പിന്നീട് ഗാംഗുലി തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

Tags: sachin tendulkarsaurav gangulybcci
Share
Tweet
Send
Share

Latest stories from this section

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

Latest News

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies