Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

by Brave India Desk
Jun 30, 2026, 01:31 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാന നിയമസഭയിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ കടുത്ത വാക്പോരും അസാധാരണ ബഹളവും. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യ വിതരണത്തിലെ കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ സഭയിൽ നേർക്കുനേർ ഏറ്റുമുട്ടിയത്.

Stories you may like

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ തടിയൂരാൻ ശ്രമിക്കുന്നുവെന്നും, മറുപടി നൽകാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേടാണോ എന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ഫിഷറീസ് മന്ത്രി സംസാരിക്കുന്നതിനിടെ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.

ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നൽകേണ്ട പഞ്ഞമാസ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എൽഡിഎഫ് അംഗങ്ങളായ സജി ചെറിയാൻ, കെ. രാജൻ, പി.കെ. പ്രവീൺ എന്നിവരാണ് തീരദേശത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സർക്കാർ നിലപാട് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇതിന് മറുപടിയായി ഒന്നാം ഗഡു വിതരണം ചില ജില്ലകളിൽ പൂർത്തിയായെന്നും കേന്ദ്ര വിഹിതം ലഭിക്കാൻ വൈകുന്നതാണ് പ്രതിസന്ധിയെന്നും ഫിഷറീസ് മന്ത്രി വിശദീകരിക്കുന്നതിനിടയിലാണ് ഭരണപക്ഷത്തുനിന്ന് വനംവകുപ്പ് മന്ത്രി കൂടി ഇടപെട്ടത്.

ഒരു മന്ത്രി മറുപടി പറയുമ്പോൾ പ്രതിരോധിക്കാൻ മറ്റൊരു മന്ത്രി എന്തിനാണ് എഴുന്നേൽക്കുന്നതെന്നും ഫിഷറീസ് മന്ത്രിക്ക് ഇതിനൊന്നും തനിയെ മറുപടി പറയാൻ കഴിവില്ലേ എന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പരാമർശം ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. പിണറായി വിജയനെപ്പോലെയുള്ള മുതിർന്ന ഒരു നേതാവിൽ നിന്ന് ഇത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ പറഞ്ഞു. ഫിഷറീസ് മന്ത്രിയെ സഭയിൽ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ താൻ മന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും ഒരു മന്ത്രി സംസാരിച്ച് സീറ്റിൽ ഇരുന്ന ശേഷം മാത്രമേ അടുത്തയാൾ സംസാരിക്കാവൂ എന്ന സഭാ മര്യാദ ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രിയെ യഥാർത്ഥത്തിൽ അപമാനിച്ചത് ഭരണപക്ഷം തന്നെയാണെന്നും പിണറായി വിജയൻ തിരിച്ചടിച്ചു.’ഞാൻ ആരേയും അപമാനിച്ചിട്ടില്ല. അപമാനിക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. ഒരു മന്ത്രി മറുപടി പറയുമ്പോൾ മറ്റൊരു മന്ത്രി എഴുന്നേറ്റ് പറഞ്ഞുകൊണ്ടിരിക്കുന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കുന്നതാണ് അങ്ങേയറ്റത്തെ അപരാധം. അതാണ് ഇവിടെ ഉണ്ടായത്. അതുപാടുണ്ടോ എന്നതാണ് പ്രശ്നം’, പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപക്ഷ നേതാവിന്റെ പരാമർശത്തെ വിമർശിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കില്ലെന്നും കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് പണം അനുവദിക്കുമെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പുനൽകിയെങ്കിലും, കൃത്യമായ തീയതി വ്യക്തമാക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags: Vd satheshan
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

Latest News

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധം ; ആര് പറഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

ബാങ്ക് അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള മമതയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി ; ഹർജി തള്ളി സുപ്രീംകോടതി

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

പാൻമസാല പരസ്യം ചെയ്യുന്നു; ആദ്യം മക്കളെക്കൊണ്ട് കഴിപ്പിക്കൂ”; താരങ്ങളോട് തുറന്നടിച്ച് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ

പാൻമസാല പരസ്യം ചെയ്യുന്നു; ആദ്യം മക്കളെക്കൊണ്ട് കഴിപ്പിക്കൂ”; താരങ്ങളോട് തുറന്നടിച്ച് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ

ലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ – പാകിസ്താൻ ഹൈ-വോൾട്ടേജ് പോരാട്ടം

ലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ – പാകിസ്താൻ ഹൈ-വോൾട്ടേജ് പോരാട്ടം

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies