Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ച്  പോലീസ്; പാക് ചാരസംഘടനയുടെ നിർദേശപ്രകാരം പ്രവർത്തിച്ച നാല് ഭീകരർ പിടിയിൽ

by Brave India Desk
Jul 2, 2026, 01:33 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും (ഡൽഹി-എൻസിആർ) വൻ ഭീകരാക്രമണ പരമ്പരയ്ക്ക് പദ്ധതിയിട്ട നാലംഗ ഭീകരസംഘത്തെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടി. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന സംഘമാണ് പിടിയിലായത്. പഞ്ചാബിൽ നിന്ന് മൂന്ന് പേരെയും ഡൽഹിയിൽ നിന്ന് ഒരാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരൻ ഷഹ്സാദ് ഭട്ടിയുടെ നിർദേശപ്രകാരമാണ് ഇവർ ആക്രമണത്തിന് കോപ്പുകൂട്ടിയതെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായവരിൽ നിന്ന് വിദേശനിർമ്മിത തോക്കുകളും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അന്തർസംസ്ഥാന ആയുധ-മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ പ്രധാന കണ്ണികളാണ് ഇവരെന്ന് സ്പെഷ്യൽ സെൽ അറിയിച്ചു.

Stories you may like

രക്ഷയില്ലാതെ സ്ലീപ്പർ സെല്ലുകളെ ഇറക്കി പാകിസ്ഥാൻ ; ‘ഓപ്പറേഷൻ സിന്ദൂറി ‘ലെ വീരഗാഥ

മധ്യേഷ്യൻ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും ; എസ്.സി.ഒ ഉച്ചകോടി പ്രധാന ലക്ഷ്യം

തൺ തരൺ സ്വദേശി ശുഭ്ദീപ് സിംഗ് എന്ന വിശാൽ (23), അമൃത്‌സർ സ്വദേശികളായ ഗുർജന്ത് സിംഗ് എന്ന ഋഷി (22), സജൻ സിംഗ് എന്ന ഹണി (28), ഫത്തേഗഡ് സാഹിബ് സ്വദേശി ഗഗൻപ്രീത് (24) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പൊലീസ് ഇവരെ കുടുക്കിയത്. പ്രതികളിൽ നിന്ന് അത്യാധുനിക വിദേശനിർമ്മിത സിഗാന പിസ്റ്റളും പോയിന്റ് 30 ബോർ പിസ്റ്റളും ഒൻപത് ലൈവ് വെടിയുണ്ടകളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും ഡ്രോണുകൾ വഴി അതിർത്തി കടത്തിവിടുന്ന മയക്കുമരുന്നും ആയുധങ്ങളും സ്വീകരിക്കുന്നതിന്റെ പ്രധാന ചുമതല ശുഭ്ദീപ് സിംഗിനായിരുന്നു. വിദേശ നമ്പറുകൾ ഉപയോഗിച്ച് പാക് ഭീകരരുമായും ഡ്രോൺ ഓപ്പറേറ്റർമാരുമായും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ മുൻപും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് ശുഭ്ദീപ് സിംഗ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പഞ്ചാബിലെ മറ്റ് രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.

തുടർന്ന് ഡൽഹിയിൽ വെച്ച് നടത്തിയ തിരച്ചിലിലാണ് നാലാമനായ ഗഗൻപ്രീത് പിടിയിലാകുന്നത്. ഡൽഹിയിലെ പ്രധാന ആരാധനാലയങ്ങൾ, പ്രധാന പൊലീസ് സ്റ്റേഷനുകൾ, പൊലീസ് പിക്കറ്റുകൾ എന്നിവ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറാൻ നിയോഗിക്കപ്പെട്ടത് ഗഗൻപ്രീത് ആയിരുന്നു. ഡൽഹിയിൽ എവിടെയെങ്കിലും വെടിവെയ്പ്പ് നടത്തി പരിഭ്രാന്തി സൃഷ്ടിക്കാനും ഇയാൾക്ക് നിർദേശമുണ്ടായിരുന്നു. ഇയാളുടെ ഫോണിൽ നിന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ ഡിജിറ്റൽ രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS), ആംസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെ ജൂൺ 16-നും സമാനമായ രീതിയിൽ ഡൽഹി എൻസിആർ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു വലിയ ഭീകര-ക്രിമിനൽ ശൃംഖലയെ ഡൽഹി പൊലീസ് തകർത്തിരുന്നു. അന്ന് ഏഴ് പേരെയാണ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. പാക് ഭീകരരായ ഷഹ്സാദ് ഭട്ടിയും കൂട്ടാളി അജ്മൽ ഗുജ്ജറും ചേർന്നാണ് ഈ സംഘങ്ങളെ നിയന്ത്രിക്കുന്നത്. സോഷ്യൽ മീഡിയ വഴി പെട്ടെന്ന് പണമുണ്ടാക്കാം എന്ന് മോഹിപ്പിച്ചും അധോലോകത്തിന്റെ ഗ്ലാമർ കാണിച്ചും യുവാക്കളെ വലയിലാക്കിയാണ് ഇവർ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നത്. പഞ്ചാബ് വഴി ആയുധങ്ങളും ലഹരിവസ്തുക്കളും രാജ്യതലസ്ഥാനത്തേക്ക് എത്തിക്കുന്നതിലായിരുന്നു ഇവരുടെ ശ്രദ്ധ. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഡൽഹി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Tags: delhi police4 arrested
Share
Tweet
SendShare

Latest stories from this section

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

Latest News

എസ് 400 എന്ന സുദർശന ചക്രം; തകർത്തത് 5 പാകിസ്താൻ ജെറ്റുകൾ;വെളിപ്പെടുത്തി വ്യോമസേന മേധാവി

രക്ഷയില്ലാതെ സ്ലീപ്പർ സെല്ലുകളെ ഇറക്കി പാകിസ്ഥാൻ ; ‘ഓപ്പറേഷൻ സിന്ദൂറി ‘ലെ വീരഗാഥ

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

മധ്യേഷ്യൻ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും ; എസ്.സി.ഒ ഉച്ചകോടി പ്രധാന ലക്ഷ്യം

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ദുരന്ത കാരണം ഭൂകമ്പമോ അണക്കെട്ട് തകർച്ചയോ? മിന്നൽ പ്രളയത്തിൽ നേപ്പാളും ചൈനയും തമ്മിൽ തർക്കം രൂക്ഷം

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

തറയിലല്ല തലയിൽ തന്നെ നിൽക്കും മുടി;ഇനി കൊഴിയില്ല,പിടിച്ചുനിർത്തും ഈ അത്ഭുതവിത്ത്; ബദാം ഇങ്ങനെ മാത്രം കഴിക്കൂ

ബദാം കഴിക്കേണ്ടത് തൊലിയോടെയോ അതോ തൊലി കളഞ്ഞോ? അറിയേണ്ടതെല്ലാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies