Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മമത ഉപദേശക, അഭിഷേകിനെ പുറത്താക്കി; കൊൽക്കത്തയിലെ ടി.എം.സി ആസ്ഥാനം പിടിച്ചെടുത്ത് റിതബ്രത പക്ഷം; ബംഗാളിൽ വൻ രാഷ്ട്രീയ യുദ്ധം

by Brave India Desk
Jul 4, 2026, 10:32 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കടുത്ത രാഷ്ട്രീയ പോരിലേക്ക് നീങ്ങുന്നു. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം കൊൽക്കത്തയിലെ ഇഎം ബൈപ്പാസിന് സമീപമുള്ള പാർട്ടിയുടെ മെട്രോപൊളിറ്റൻ ഓഫീസ് കൈയേറി. പാർട്ടിയുടെ പേര്, ചിഹ്നം, ഫണ്ട് എന്നിവ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെയാണ് വിമതരുടെ ഈ നിർണായക നീക്കം.

ജൂലൈ ആറിന് വൈകുന്നേരം 5.30-നകം ഇരുവിഭാഗത്തോടും തങ്ങളുടെ വാദങ്ങളും എതിർവാദങ്ങളും സമർപ്പിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് കൊൽക്കത്തയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം വിമത പ്രതിനിധി സംഘം ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെയും മറ്റ് ഇലക്ഷൻ കമ്മീഷണർമാരെയും നേരിട്ട് കണ്ട് തങ്ങളുടെ ഭാഗം ബോധിപ്പിച്ചിരുന്നു.

Stories you may like

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ഉലുബേരിയയിൽ നിന്നുള്ള എംഎൽഎയായ റിതബ്രത ബാനർജി, മുൻ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം, അരൂപ് റോയ് എന്നിവരുൾപ്പെടെ തങ്ങളാണ് “യഥാർത്ഥ തൃണമൂൽ” എന്ന് അവകാശപ്പെടുന്ന വിമത ജനപ്രതിനിധികൾ മെട്രോപൊളിറ്റൻ ഓഫീസിനുള്ളിൽ യോഗം ചേർന്നു. മമത ബാനർജിയുടെ ചിത്രങ്ങൾ ഓഫീസിൽ അതുപോലെ തന്നെ നിലനിർത്തിക്കൊണ്ടായിരുന്നു യോഗം. “ഇത് ഞങ്ങളുടെ പാർട്ടി ഓഫീസാണ്. വൈകാരികമായ ഒരു ബന്ധം ഞങ്ങൾക്ക് ഇതിനോടുണ്ട്. മുൻപ് ഓഫീസ് നടത്തിയിരുന്നവർക്ക് ഇത് കൃത്യമായി പരിപാലിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ഇവിടെ നിന്ന് തന്നെ പാർട്ടി പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന് ഞങ്ങൾ കെട്ടിട ഉടമയോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” വിമത എംഎൽഎ അഖ്‌റുസ്സമാൻ പറഞ്ഞു. ഹൗറ മധ്യ എംഎൽഎ അരൂപ് റോയിയെ പാർട്ടിയുടെ പുതിയ ചെയർമാനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലെക്സ് ബോർഡും ഓഫീസിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 22-ന് ചേർന്ന പ്രത്യേക യോഗത്തിൽ അരൂപ് റോയിയെ ചെയർമാനാക്കിക്കൊണ്ട് 30 അംഗ വർക്കിങ് കമ്മിറ്റി വിമതർ പ്രഖ്യാപിച്ചിരുന്നു. മമത ബാനർജിയെ പാർട്ടിയുടെ ഉപദേശകയായി നിലനിർത്തിയപ്പോൾ, അവരുടെ അനന്തരവനായ അഭിഷേക് ബാനർജിയെ നാഷണൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിമതർ നീക്കം ചെയ്തു. “മമത ങ്ങളുടെ ഉപദേശകയായി തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ ഞങ്ങളെ ഉപദേശിക്കാത്തത്?” അഖ്‌റുസ്സമാൻ ചോദിച്ചു.

ടോപ്സിയയിലെ തൃണമൂൽ ഭവനിലായിരുന്നു വർഷങ്ങളായി പാർട്ടി ആസ്ഥാനം പ്രവർത്തിച്ചിരുന്നത്. അവിടുത്തെ നവീകരണ ജോലികൾ നടക്കുന്നതിനാലാണ് ഓഫീസ് താൽക്കാലികമായി ഇഎം ബൈപ്പാസിലെ മെട്രോപൊളിറ്റൻ കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് പിന്നാലെ, കെട്ടിടം ഒഴിഞ്ഞുതരണമെന്ന് കാണിച്ച് ഉടമ തൃണമൂലിന് നോട്ടീസ് നൽകിയിരുന്നതായാണ് വിവരം. വിമതർ ഓഫീസ് കൈയേറിയ വാർത്തയറിഞ്ഞ് തൃണമൂൽ എംഎൽഎ കുനാൽ ഘോഷ് സ്ഥലത്തെത്തിയെങ്കിലും മെയിൻ ഗേറ്റ് വിമതർ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

Tags: tmcBJPmamatha banarje
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

Latest News

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

സച്ചിൻ അല്ല എക്കാലത്തെയും മികച്ച വൈറ്റ് ബോൾ താരം അയാളാണ്, അവൻ ഉള്ളപ്പോൾ ടീമിന് ഉള്ളത് ഉന്മേഷം: സൗരവ് ഗാംഗുലി

സച്ചിൻ അല്ല എക്കാലത്തെയും മികച്ച വൈറ്റ് ബോൾ താരം അയാളാണ്, അവൻ ഉള്ളപ്പോൾ ടീമിന് ഉള്ളത് ഉന്മേഷം: സൗരവ് ഗാംഗുലി

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies