Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

by Brave India Desk
Jul 6, 2026, 11:35 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ മൂന്ന് പ്രമുഖ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആറു ദിവസത്തെ ഔദ്യോഗിക വിദേശ പര്യടനം ആരംഭിച്ചു. ജൂലൈ ആറ് മുതൽ പതിനൊന്ന് വരെ നീണ്ടുനിൽക്കുന്ന ഈ സന്ദർശനം ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന് പുതിയ ഊർജ്ജം പകരുമെന്നും സമുദ്ര മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള ‘മഹാസാഗർ’ (MAHASAGAR) ദർശനം കൂടുതൽ ശക്തമാക്കുമെന്നും യാത്രാ തിരുപ്പുറപ്പാടിന് മുന്നോടിയായി പ്രധാനമന്ത്രി വ്യക്തമാക്കി. സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിക്കുന്നതാണ് ഈ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദ്ര മേഖലയിലെ പരസ്പര സഹകരണവും സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യയുടെ മഹാസാഗർ (Mutual and Holistic Advancement for Security Across the Regions) പദ്ധതി.

ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ പ്രത്യേക ക്ഷണപ്രകാരം ജൂലൈ ആറ് മുതൽ എട്ട് വരെ ഇന്തോനേഷ്യയിലാണ് പ്രധാനമന്ത്രിയുടെ പര്യടനത്തിന്റെ ആദ്യഘട്ടം. 2018-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. 2025 ജനുവരിയിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ പങ്കെടുത്തതിന് പിന്നാലെയാണ് ഈ സന്ദർശനം നടക്കുന്നത്. ഇന്തോനേഷ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്ന പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രതീകവും യുനെസ്കോ പൈതൃക പട്ടികയിലുള്ളതുമായ യോഗ്യകാർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയവും സന്ദർശിക്കും.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഓസ്‌ട്രേലിയയിലെ മെൽബണിലെത്തുന്ന പ്രധാനമന്ത്രി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവ കൂടുതൽ വിപുലമാക്കുന്നതിലാകും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന തൂണായ മെൽബണിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ന്യൂസിലാൻഡിലെ ഓക്‌ലൻഡിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനുമായി കൂടിക്കാഴ്ച നടത്തും. ഈ വർഷം മാർച്ചിൽ ലക്സൻ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും. ന്യൂസിലാൻഡിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വലിയൊരു വിഭാഗം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരിക്കും പ്രധാനമന്ത്രി തന്റെ വിദേശ പര്യടനം പൂർത്തിയാക്കുക.

Tags: Narendra Modi
Share
Tweet
Send
Share

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies