Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നിങ്ങൾ തമാശ പറയുകയാണോ, സഞ്ജുവിനെ മാറ്റിയതോ?; ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സഞ്ജു സാംസണെ പുറത്തിരുത്തിയതിനെതിരെ സഞ്ജയ് മഞ്ജരേക്കർ

by Brave India Desk
Jul 6, 2026, 11:58 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ കടുത്ത അമ്പരപ്പും വിയോജിപ്പും രേഖപ്പെടുത്തി മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും അമ്പാട്ടി റായുഡുവും രംഗത്തെത്തി. ലോകകപ്പിന് ശേഷം നടന്ന മൂന്ന് ഇന്നിങ്സുകളിൽ യഥാക്രമം 5, 0, 1 എന്നിങ്ങനെ കുറഞ്ഞ സ്കോറുകൾക്ക് പുറത്തായതിന് പിന്നാലെയാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്നും ഇന്ത്യൻ മാനേജ്‌മെന്റ് ഒഴിവാക്കിയത്. പകരം പതിനഞ്ചുകാരനായ യുവ വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ അരങ്ങേറ്റത്തിന് അവസരം നൽകുകയായിരുന്നു.

ഇന്ത്യയുടെ സമീപകാല ട്വന്റി-20 ലോകകപ്പ് കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത സഞ്ജുവിനെ ഇത്ര പെട്ടെന്ന് മാറ്റിയതാണ് ആരാധകർക്കിടയിലും ക്രിക്കറ്റ് നിരീക്ഷകർക്കിടയിലും വലിയ ചർച്ചയായിരിക്കുന്നത്. യുവതാരം വൈഭവ് സൂര്യവംശി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ സഞ്ജയ് മഞ്ജരേക്കർ, സഞ്ജുവിനെ ടീമിൽ നിലനിർത്തി ബാറ്റിങ് ഓർഡറിൽ മൂന്നാം നമ്പറിലേക്ക് മാറ്റി പരീക്ഷിക്കാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. സഞ്ജുവിനെ ഒഴിവാക്കിയത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇത് പരിക്കാണെന്ന് കരുതാനാണ് തനിക്ക് താല്പര്യമെന്നും അല്ലാത്തപക്ഷം ഇതൊരു വിചിത്രമായ സെലക്ഷൻ തീരുമാനമാണെന്നും മഞ്ജരേക്കർ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡുവും സഞ്ജു സാംസണ് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവിന്റെ സമീപകാലത്തെ വലിയ സംഭാവനകളെ ആരാധകരും സെലക്ടർമാരും ഇത്ര പെട്ടെന്ന് മറക്കരുതെന്ന് റായുഡു ഓർമ്മിപ്പിച്ചു. വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം വലിയ രീതിയിൽ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണെന്നും എന്നാൽ വെറും മൂന്ന് മത്സരങ്ങൾക്ക് മുൻപ് നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ഹീറോ ആയിരുന്ന താരമാണ് സഞ്ജു എന്ന കാര്യം വിസ്മരിക്കരുതെന്നും റായുഡു എക്സിൽ കുറിച്ചു. ഈ തിരിച്ചടിയിൽ നിന്നും സഞ്ജു കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച റായുഡു, വൈഭവിന് മികച്ചൊരു കരിയർ ആശംസിക്കുകയും ചെയ്തു.

അതേസമയം, തന്റെ അരങ്ങേറ്റ മത്സരത്തിൽ 10 പന്തിൽ രണ്ട് സിക്സറുകൾ സഹിതം 14 റൺസ് നേടി വൈഭവ് സൂര്യവംശി പുറത്തായെങ്കിലും താരം മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു. രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയുണ്ടായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. പരമ്പര സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് ഇനി രണ്ട് വിജയങ്ങൾ കൂടി മതി എന്നരിക്കെ, ഇന്ത്യക്ക് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയം അനിവാര്യമാണ്.

Tags: bccisanjay manjarekar
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies