Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

by Brave India Desk
Jul 8, 2026, 08:58 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ഇസ്താംബൂൾ : ഇറാനുമായുള്ള താല്ക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ, യുണൈറ്റഡ് സ്റ്റേറ്റ്സ് വീണ്ടും ശക്തമായ സൈനിക നടപടിക്ക് ഒരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ രാത്രി ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ ആക്രമണം നടത്തിയെന്നും, ഇന്ന് രാത്രിയും അതിനേക്കാൾ കഠിനമായ പ്രഹരം ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് തുറന്നടിച്ചു. ഇറാന് താൻ മുൻകൂട്ടി ഒരു ചെറിയ മുന്നറിയിപ്പ് നൽകുകയാണെന്നും ഇന്ന് രാത്രി അവരെ ഞങ്ങൾ വളരെ ശക്തമായി തന്നെ ആക്രമിക്കുമെന്നും ട്രംപ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിൽ വെച്ച് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ഏതാനും ഡ്രോണുകളും ഒരു റോക്കറ്റും ഉപയോഗിച്ച് ആക്രമണം നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി ഇറാന്റെ ദക്ഷിണ തീരമേഖലകളിലെ എൺപതിലധികം തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് യുഎസ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം ബോംബ് വർഷം നടത്തിയത്.

ഇറാൻ ഭരണകൂടത്തെയും അവിടുത്തെ നേതാക്കളെയും കടുത്ത ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. ഇറാൻ നേതാക്കൾ രഹസ്യമായി കരാറുകൾക്ക് സമ്മതിക്കുകയും പരസ്യമായി മറ്റൊരു നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയുള്ളവരാണെന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 47 വർഷമായി അവർ വളരെ മോശമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. അവർക്ക് ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവാദം നൽകില്ലെന്നും അത്തരമൊരു ആയുധം കൈവന്നാൽ അവർ അത് ഉപയോഗിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മുൻകാലങ്ങളിൽ തങ്ങളുടെ ആയിരക്കണക്കിന് സൈനികരുടെ ജീവനെടുത്തത് ഇറാനാണെന്നും, 2020-ൽ അമേരിക്ക വധിച്ച ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയാണ് റോഡരികിലെ ബോംബ് സ്ഫോടനങ്ങളുടെ പിതാവെന്നും ട്രംപ് ആരോപിച്ചു. കൂടാതെ തങ്ങളെ വധിക്കാൻ ലക്ഷ്യമിടുന്നവരുടെ പട്ടികയിൽ ഒന്നാമത് തന്റെ പേരാണുള്ളതെന്നും ഇതുവരെ തനിക്ക് ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Stories you may like

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

അതേസമയം അമേരിക്കയുടെ സൈനിക നീക്കങ്ങൾ തികച്ചും അനിവാര്യമായിരുന്നുവെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ വ്യക്തമാക്കി. ഒരു വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോൾ ഇറാൻ അത് ലംഘിക്കുകയാണെങ്കിൽ അമേരിക്ക ശക്തമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ തീരുമാനത്തിൽ താൻ ട്രംപിനൊപ്പമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tags: irantrumpIran warwest asia conflictusa
Share
Tweet
Send
Share

Latest stories from this section

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

Latest News

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies