ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭത്തിനിടെ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് സൈന്യം വെടിയുതിര്‍ത്തത്. നാല് പേര് കൊല്ലപ്പെട്ട ഹന്ദ്വാര വെടിവെപ്പില്‍ പ്രതിഷേധിച്ചായിരുന്നു പ്രക്ഷോഭം.
വെള്ളിയാഴ്ച്ച ഇവിടെ സംഘടിച്ച പ്രതിഷേധക്കാര്‍ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ 17കാരന് പിന്നീട് മരിച്ചു. പരിക്കേറ്റ നാലു പേരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മെഹബൂബാ മുഫ്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സൈനികന് പീഡിപ്പിച്ചുവെന്നാരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. സൈന്യത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ ചൊവ്വാഴ്ച്ച നടത്തിയ വെടിവെപ്പില്‍ യുവ ക്രിക്കറ്റ് താരമടക്കം നാല് പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post