റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന. സുഖ്മ ജില്ലയിലെ റായ്ഗുഡത്തിൽ ആയിരുന്നു സംഭവം. ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരർക്ക് പരിക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു. ഭീകരർക്കായി സ്ഥലത്ത് വിശദമായ പരിശോധന തുടരുകയാണ്.
റായ്ഗുഡം വനമേഖലയിൽ 30 മുതൽ 40 വരെ കമ്യൂണിസ്റ്റ് ഭീകരർ തമ്പടിയ്ക്കാൻ പോകുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് വാസ്തവമാണോയെന്ന് പരിശോധിക്കാൻ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ സുരക്ഷാ സേന എത്തുന്നതിനായി ഭീകരർക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയെ നേരിടാനായി ഇവർ ഒളിച്ചിരുന്നു. പരിശോധന ആരംഭിച്ചതോടെ ഒളിഞ്ഞിരുന്ന് വെടിയുതിർക്കാൻ ആരംഭിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.
ഒരു മണിക്കൂറോളം നേരം വെടിവയ്പ്പ് തുടർന്നു. സുരക്ഷാ സേനയുടെ തോക്കിന് മുൻപിൽ പിടിച്ചു നിൽക്കാനാകാതെ ഇവർ ഉൾവനത്തിലേക്ക് ഓടി ഒളിക്കുകയായിരുന്നു. ഏറ്റുമുട്ടൽ അവസാനിച്ച ശേഷവും ഇടയ്ക്ക് വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ഏറ്റുമുട്ടൽ സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കില്ല. ഏറ്റുമുട്ടൽ നിരവധി ഭീകരർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സുരക്ഷാ സേന നൽകുന്ന വിവരം. പരിക്കുമായി ഇവർ ഉൾവനത്തിലേക്ക് ഓടി മറയുകയായിരുന്നുവെന്നും സുരക്ഷാ സേന അറിയിച്ചു.
ഡിആർജി, സിആർപിഎഫ്, കോബ്ര എന്നിവരുടെ സംയുക്ത സംഘം ആയിരുന്നു ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് ഭീകരർക്കായി പരിശോധന തുടരുകയായിരുന്നുവെന്നും സുരക്ഷാ സേന വ്യക്തമാക്കി.
Discussion about this post