Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

by Brave India Desk
Jul 16, 2026, 03:32 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

​കൊല്ലം: കർക്കടക മാസത്തിന്റെ പുണ്യത്തിലേക്ക് കേരളം കടക്കുമ്പോൾ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ആഗോള തലത്തിലുള്ള രാമായണ പ്രേമികളെ ഒന്നിപ്പിക്കുന്ന ‘രാമായണാമൃതം 2026’ ഓൺലൈൻ സത്സംഗ പരമ്പരയ്ക്ക് നാളെ (ജൂലൈ 17 – കർക്കടകം 1) തുടക്കമാകും. ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റി കൊല്ലം ശാഖയാണ് 31 ദിവസം നീണ്ടുനിൽക്കുന്ന ഈ വിപുലമായ സത്സംഗ പരമ്പര സംഘടിപ്പിക്കുന്നത്.

​പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ഔദ്യോഗിക വെബ്‌സൈറ്റ് ചെങ്കോട്ടുകോണം ശ്രീരാമദാസ മഠത്തിലെ സംപൂജ്യ സ്വാമി യോഗാനന്ദ സരസ്വതി തൃപ്പാദങ്ങൾ ഉദ്ഘാടനം ചെയ്തു.

Stories you may like

ട്രംപ് ശവപ്പെട്ടിയിൽ, ടെഹ്‌റാൻ ചത്വരത്തിൽ ഭീമാകാരമായ വധഭീഷണി ബോർഡ്; വധശ്രമ ഭീഷണികൾക്കിടയിൽ ഇറാനെതിരെ സൈനിക നടപടി കടുപ്പിച്ച് യുഎസ്

മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ ; പാർലമെന്റ് സമ്മേളനത്തിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കാൻ ആവശ്യം

​കർക്കടകമാസം 1 മുതൽ 31 വരെ (ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ) ദിവസേന രണ്ട് സെഷനുകളായാണ് ഓൺലൈൻ സത്സംഗം നടക്കുക. രാവിലെ 11:00 മണി മുതൽ 12:30 മണി വരെ പങ്കെടുക്കുന്നവർ നയിക്കുന്ന സമ്പൂർണ്ണ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം നടക്കും. തുടർന്ന് രാത്രി 8:00 മണി മുതൽ 9:00 മണി വരെ രാമായണത്തിലെ ആദ്ധ്യാത്മിക-സാമൂഹിക തത്വങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പരയും ക്രമീകരിച്ചിട്ടുണ്ട്.

​മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരായ സാംസ്കാരിക നായകരും പണ്ഡിതന്മാരുമാണ് ദിവസേനയുള്ള പ്രഭാഷണ പരമ്പരകൾ നയിക്കുന്നത്.

മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത വെബ്‌സൈറ്റിലൂടെ ദിവസേനയുള്ള പ്രഭാഷകർ, വിഷയങ്ങൾ, അവതരണ സ്ലൈഡുകൾ, ഇ-ബുക്കുകൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

​ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മാർഗ്ഗനിർദ്ദേശത്തിൽ 1981-ൽ സ്ഥാപിതമായ ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റി (SRDMUS) സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ഉപനിഷദ് ദർശനമായ “വസുധൈവ കുടുംബകം” (ലോകം മുഴുവൻ ഒരു കുടുംബം) എന്ന സന്ദേശം മുൻനിർത്തി ആത്മീയ പുരോഗതിക്കും വൈദിക മൂല്യങ്ങളുടെ പ്രചാരണത്തിനുമായാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
​കേരളത്തിന്റെ തനത് ആദ്ധ്യാത്മിക പാരമ്പര്യമായ കർക്കടക രാമായണ പാരായണം ആഗോള മലയാളി സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ് അധിഷ്ഠിത സത്സംഗം സൊസൈറ്റി വിഭാവനം ചെയ്തിരിക്കുന്നത്.

പൊതുജനങ്ങൾക്ക് തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന സത്സംഗത്തിന്റെ വെർച്വൽ ലിങ്കുകൾ വെബ്‌സൈറ്റിലെ വാട്‌സ്ആപ്പ്/ടെലഗ്രാം ഗ്രൂപ്പുകൾ വഴി പങ്കുവെക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

​കൂടുതൽ വിവരങ്ങൾക്കും സത്സംഗത്തിൽ പങ്കുചേരുന്നതിനുമായി https://ramayanam2026.web.app/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Tags: Ramayana MasamKarkidakamsrirama dasa missionramayanamritam 2026
ShareTweetSendShare

Latest stories from this section

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

ഹൊർമുസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുത് ; ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

Latest News

ട്രംപ് ശവപ്പെട്ടിയിൽ, ടെഹ്‌റാൻ ചത്വരത്തിൽ ഭീമാകാരമായ വധഭീഷണി ബോർഡ്; വധശ്രമ ഭീഷണികൾക്കിടയിൽ ഇറാനെതിരെ സൈനിക നടപടി കടുപ്പിച്ച് യുഎസ്

ട്രംപ് ശവപ്പെട്ടിയിൽ, ടെഹ്‌റാൻ ചത്വരത്തിൽ ഭീമാകാരമായ വധഭീഷണി ബോർഡ്; വധശ്രമ ഭീഷണികൾക്കിടയിൽ ഇറാനെതിരെ സൈനിക നടപടി കടുപ്പിച്ച് യുഎസ്

മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ ; പാർലമെന്റ് സമ്മേളനത്തിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കാൻ ആവശ്യം

മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ ; പാർലമെന്റ് സമ്മേളനത്തിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കാൻ ആവശ്യം

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies