Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

നാളെ എന്ത് സംഭവിച്ചാലും നമ്മൾ ചരിത്രം കുറിച്ചു കഴിഞ്ഞു’; ഫൈനലിന് മുൻപ് വൈകാരിക സന്ദേശവുമായി ലയണൽ മെസി

by Brave India Desk
Jul 19, 2026, 01:06 pm IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനെ നേരിടാനൊരുങ്ങുന്ന അർജന്റീന ദേശീയ ടീമിന് വൈകാരികമായ സന്ദേശവുമായി ക്യാപ്റ്റൻ ലയണൽ മെസി. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയിൻ ഫൈനലിൽ ഇടംപിടിച്ചത്. ടൂർണമെന്റിലുടനീളം അർജന്റീനയുടെ വിജയശില്പിയായ മെസ്സി ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ഒരു ഗോളിന് പിന്നിൽ പോയതിന് ശേഷം രണ്ട് ഗോളുകൾക്ക് അർജന്റീന തിരിച്ചടിച്ചപ്പോൾ രണ്ട് അസിസ്റ്റുകളുമായി മെസിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

വലിയ പോരാട്ടത്തിന് മുന്നോടിയായി കളിക്കാരും പരിശീലകരും ഉൾപ്പെടുന്ന ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മെസി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കിരീടങ്ങൾ നേടുന്നതിനേക്കാൾ മനോഹരമായത് ഈ ഒരുമിച്ചുള്ള യാത്രയായിരുന്നുവെന്ന് മെസി കുറിച്ചു. ഈ സംഘത്തോടൊപ്പം ഒരോ ദിവസവും പങ്കിടാനും ഒന്നിച്ച് മത്സരിക്കാനും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ ഒരുമിച്ച് എഴുന്നേറ്റ് നിൽക്കാനും ഓരോ ചുവടും ആസ്വദിക്കാനും കഴിഞ്ഞതാണ് ഏറ്റവും വലിയ കാര്യം. ഈ ദേശീയ ടീമിനെ ഒരു കുടുംബമായി നിലനിർത്താൻ ദിവസവും കഠിനാധ്വാനം ചെയ്യുന്ന സഹതാരങ്ങൾക്കും കോച്ചിംഗ് സ്റ്റാഫിനും മറ്റ് ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും മെസി പറഞ്ഞു. നാളത്തെ മത്സരത്തിൽ എന്ത് തന്നെ സംഭവിച്ചാലും ആർക്കും മായ്ക്കാനാകാത്ത ഒരു ചരിത്രം ഈ കൂട്ടായ്മ ഇതിനകം തന്നെ എഴുതിച്ചേർത്തതായും മെസി കൂട്ടിച്ചേർത്തു.

Stories you may like

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ മെസ്സിയെ മറികടന്നിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആകെ 22 ഗോളുകളുമായി എംബാപ്പെയാണ് നിലവിൽ ഏറ്റവും മുന്നിലുള്ളത്. തന്റെ അവസാന ലോകകപ്പ് മത്സരമാകാൻ സാധ്യതയുള്ള ഫൈനലിൽ ഈ റെക്കോർഡ് തിരിച്ചുപിടിക്കാനാകും മെസിയുടെ ശ്രമം. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയം അർജന്റീനൻ ജനതയ്ക്ക് സമ്മാനിച്ച വലിയ സന്തോഷത്തിൽ താൻ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ മെസി, ഇത് തന്റെ അവസാന ലോകകപ്പാണോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇപ്പോൾ ഈ നിമിഷം പൂർണ്ണമായി ആസ്വദിക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും കഠിനമായ പരിശീലനത്തിലൂടെ മികച്ച ഫോമിലാണ് താനെന്നും വ്യക്തമാക്കിയ താരം, ഫൈനലിലും ടീം സർവ്വ കരുത്തുമെടുത്ത് പോരാടുമെന്ന് ഉറപ്പുനൽകി.

Tags: lionel messiFIFA World Cup 2026
Share
Tweet
SendShare

Latest stories from this section

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

Latest News

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഇന്ത്യൻ ഇടതുപക്ഷത്തെ തകർക്കാൻ കോർപ്പറേറ്റുകൾ മാദ്ധ്യമങ്ങളെ ആയുധമാക്കുന്നു’: എം. സ്വരാജ്

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

വളർച്ചാ കണക്കുകളിൽ സംശയം വേണ്ട; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിപ്പിലെന്ന് ലോകബാങ്ക്

വളർച്ചാ കണക്കുകളിൽ സംശയം വേണ്ട; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിപ്പിലെന്ന് ലോകബാങ്ക്

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘പാർട്ടിക്കുള്ളിൽ നന്മമരങ്ങൾ വളരേണ്ട, പുറത്തുപോയവർ നന്നാക്കാനും വരേണ്ട’;താക്കീതുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies