പാർലമെന്റിൽ നീറ്റ് വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർവ്യക്തമാക്കിയിട്ടും, രാഷ്ട്രീയ നേട്ടത്തിനായി വിദ്യാർത്ഥികളെ കരുവാക്കി ക്രമസമാധാന നിലതകർക്കാൻ കോൺഗ്രസ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽസംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയുംകോൺഗ്രസിന്റെയും രാഷ്ട്രീയ നാടകത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തി.
വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയുമാണെന്നും, അല്ലാതെ പ്രതിപക്ഷത്തിന്റെതെരുവ് നാടകങ്ങളും രാഷ്ട്രീയ തിമിരവുമല്ലെന്ന് ധർമ്മേന്ദ്ര പ്രധാൻ തുറന്നടിച്ചു. ‘ചലോ സൻസദ്’ മാർച്ചിന്റെ മറവിൽ തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷംശ്രമിക്കുന്നത്. പാർലമെന്റിൽ സഭ നടക്കുമ്പോൾ ജനാധിപത്യപരമായ ചർച്ചകൾക്ക് പകരംമാധ്യമശ്രദ്ധ നേടാനും പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്താനുമാണ് കോൺഗ്രസ്ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നമ്മുടെ രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാർത്ഥികളെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായിവിനിയോഗിക്കുന്നത് അത്യന്തം അപലപനീയമാണ്. പ്രധാനമന്ത്രിയുടെ വസതി പോലുള്ള അതീവസുരക്ഷാ മേഖലയിൽ ധർണ്ണ സംഘടിപ്പിച്ച് രാജ്യത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെപ്പോലുംകാറ്റിൽപ്പറത്തുകയാണ് കോൺഗ്രസ് ചെയ്തത്. ചർച്ചകളിൽ നിന്ന് ഒളിച്ചോടി തെരുവിൽ പ്രകോപനംസൃഷ്ടിക്കുന്ന രാഹുൽ ഗാന്ധിയുടെ രീതി ഇന്ത്യയുടെ ജനാധിപത്യപരമായ മൂല്യങ്ങൾക്ക് തന്നെവലിയ ഭീഷണിയാണെന്ന് കേന്ദ്ര ഭരണം ചൂണ്ടിക്കാണിക്കുന്നു.
പരീക്ഷാ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും പരീക്ഷാ തട്ടിപ്പുകാരെകർശനമായി അടിച്ചമർത്താനും മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിദ്യാർത്ഥികളുടെഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തൃപ്തികരമായ പരിഹാരം കാണാൻ സർക്കാർതയ്യാറായിരിക്കെ, രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും രാഷ്ട്രീയ വിദ്വേഷം പടർത്താനുമുള്ളകോൺഗ്രസിന്റെ വ്യാജ പ്രചാരണങ്ങളെ ഭാരതീയ ജനത തിരിച്ചറിയുമെന്നും അധികൃതർവ്യക്തമാക്കി.










