പ്രതിപക്ഷ പാർട്ടികളും ചില നിക്ഷിപ്ത താല്പര്യക്കാരും രാഷ്ട്രീയ തിമിരം ബാധിച്ച് തെരുവിൽഅരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, കഠിനാധ്വാനത്തിലൂടെയും ചരിത്രം കുറിക്കുകയാണ്യുവതലമുറ. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പേരിൽ തെരുവിൽ സമരം നടത്തി രാജ്യത്തിന്റെപ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത തിരിച്ചടി നൽകിയിരിക്കുകയാണ് നീറ്റ് യുജി 2026 റീ-ടെസ്റ്റിൽ ഓൾ ഇന്ത്യ രണ്ടാം റാങ്ക് (AIR 2) കരസ്ഥമാക്കിയ പാൻഷുൽ ബൻസാൽ.
തുടക്കത്തിൽ ആദ്യ പരീക്ഷ റദ്ദാക്കിയപ്പോൾ നിരാശ തോന്നിയെങ്കിലും, അതിനെ പോസിറ്റീവായികണ്ട് കൂടുതൽ കഠിനാധ്വാനം ചെയ്യാനാണ് താൻ തീരുമാനിച്ചതെന്ന് പാൻഷുൽ ബൻസാൽവ്യക്തമാക്കി. “പ്രതിഷേധ സമരങ്ങൾക്ക് പിന്നാലെ പോയി സമയം കളയുന്നതിന് പകരം, കൂടുതൽപഠിച്ച് മാർക്ക് മെച്ചപ്പെടുത്താനാണ് ഞാൻ ആ സമയം ഉപയോഗിച്ചത്,” എന്ന ടോപ്പറുടെ വാക്കുകൾരാഷ്ട്രീയ ലാഭത്തിനായി വിദ്യാർത്ഥികളെ കരുവാക്കുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുംഅടക്കം മുഖത്തേറ്റ അടിപോലെയുള്ള മറുപടിയാണ്.
ആദ്യ പരീക്ഷയിൽ ലഭിച്ച 701 മാർക്കിൽ സംതൃപ്തനായിരിക്കാതെ, സർക്കാരിന്റെപുനഃപരിശോധനാ തീരുമാനത്തെ ഒരു അവസരമായി കണ്ട് വീണ്ടും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപാൻഷുൽ റീ-ടെസ്റ്റിൽ 715 മാർക്ക് നേടിയാണ് (99.99 പെർസെന്റൈൽ) ഉജ്ജ്വല നേട്ടംകൈവരിച്ചത്. മാതാപിതാക്കളുടെ പിന്തുണയും അധ്യാപകരുടെ ശരിയായ മാർഗ്ഗനിർദ്ദേശവുമാണ്തന്റെ വിജയത്തിന് പിന്നിലെന്ന് ഈ മിടുക്കൻ സാക്ഷ്യപ്പെടുത്തുന്നു.












