Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

by Brave India Desk
Jul 22, 2026, 07:14 pm IST
in News, India
Share on FacebookTweetWhatsAppTelegram

റിയാദ് : മധ്യപൂർവേഷ്യൻ മേഖലയിലെ രാഷ്ടീയ സമവാക്യങ്ങളെ പാടെ മാറ്റിയെഴുതുന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയ്ക്ക് സ്വന്തം മണ്ണിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവനിലയം സ്ഥാപിക്കാനും യുറേനിയം സമ്പുഷ്ടീകരണ ശേഷി കൈവരിക്കാനും വഴിതുറക്കുന്ന ചരിത്രപരമായ ആണവ സഹകരണ കരാറിനാണ് ട്രംപ് അംഗീകാരം നൽകിയത്. 30 വർഷത്തെ കാലാവധിയുള്ള ഈ വമ്പൻ കരാർ വഴി ശതകോടി ഡോളറിന്റെ നിർമ്മാണ കരാറുകളാണ് അമേരിക്കൻ കമ്പനികൾക്ക് ലഭിക്കാൻ പോകുന്നത്. പുതിയ കരാർ പ്രകാരം സൗദിയിലെ ആണവനിലയ നിർമ്മാണത്തിന്റെ മുഴുവൻ ചുമതലയും യു.എസ് കമ്പനികൾക്കായിരിക്കും, ഇത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് മത്സരാർത്ഥികളെ പൂർണ്ണമായും ഒഴിവാക്കാൻ അമേരിക്കയെ സഹായിക്കും. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പഠനത്തിന് ശേഷം സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്.

വരും ദിവസങ്ങളിൽ യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ്ജ മന്ത്രി അബ്ദുൽഅസീസ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മേഖലയിൽ ഇറാന് നേരെ അമേരിക്കൻ വ്യോമാക്രമണങ്ങളും യുദ്ധസമാനമായ അന്തരീക്ഷവും നിലനിൽക്കെ ട്രംപ് ഭരണകൂടം സൗദിയുമായി ഒപ്പുവെക്കുന്ന ഈ കരാർ വൻ നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) കശനമായ അധിക പരിശോധനാ മാനദണ്ഡങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്നതും സൗദി അറേബ്യ ഭാവിയിൽ സ്വന്തമായി ആണവായുധങ്ങൾ നിർമ്മിക്കാൻ ഇടയാക്കുമെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവെക്കുന്നുണ്ട്.

Stories you may like

‘നരേന്ദ്ര മോദി മാപ്പ് പറയണം’ ; നാളെ നിർണായക പ്രതിപക്ഷ യോഗം ; പാർലമെന്റ് പ്രവർത്തിക്കണമോ എന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

സമരക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് തന്നാൽ നിരാഹാര സമരം അവസാനിപ്പിക്കാം ; കേന്ദ്രസർക്കാരിന് കത്തെഴുതി സോനം വാങ്ചുക്

മുൻപ് ഇറാൻ ആണവായുധം നിർമ്മിച്ചാൽ തങ്ങളും ആണവ ശക്തിയാകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ അമേരിക്കൻ ഭരണകൂടങ്ങൾ സൗദിയുമായി ഇത്തരം കരാറുകളിൽ ഏർപ്പെടാൻ മടിച്ചുനിൽക്കുകയും, യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കുന്ന ‘ഗോൾഡ് സ്റ്റാൻഡേർഡ്’ നയം കർശനമാക്കുകയും ചെയ്തിരുന്ന സ്ഥാനത്താണ് ട്രംപ് ഇളവുകളോടെ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ട്രംപ് ഭരണകൂടം ഈ കരാർ അംഗീകാരത്തിനായി യു.എസ് കോൺഗ്രസിന് മുന്നിൽ സമർപ്പിക്കുമ്പോൾ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ജനപ്രതിനിധികളിൽ നിന്നും കടുത്ത ചോദ്യം ചെയ്യലുകൾ നേരിടേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

Tags: saudi arabiausaDonald TrumpSaudi nuclear deal
ShareTweetSendShare

Latest stories from this section

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

Latest News

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

‘നരേന്ദ്ര മോദി മാപ്പ് പറയണം’ ; നാളെ നിർണായക പ്രതിപക്ഷ യോഗം ; പാർലമെന്റ് പ്രവർത്തിക്കണമോ എന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

സമരക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് തന്നാൽ നിരാഹാര സമരം അവസാനിപ്പിക്കാം ; കേന്ദ്രസർക്കാരിന് കത്തെഴുതി സോനം വാങ്ചുക്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

Auto Draft

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്, വേറെയും ആളുകളെ കരുതിവെച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കുടുംബം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies