യുഎസ്-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ മേഖലയിലെ എണ്ണക്കച്ചവടംപൂർണ്ണമായി സ്തംഭിപ്പിക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനെ എണ്ണ കയറ്റുമതിചെയ്യുന്നതിൽ നിന്ന് അമേരിക്കയോ മറ്റ് വിദേശശക്തികളോ തടഞ്ഞാൽ, പശ്ചിമേഷ്യയിൽ നിന്ന് ഒരുരാജ്യത്തെയും എണ്ണ വിൽക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർഖാലിബാഫ് പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു (X) ഇറാന്റെഈ കടുത്ത പ്രതികരണം.
“ഈ യുദ്ധത്തിന്റെ സമവാക്യം വളരെ വ്യക്തമാണ്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരുമില്ല! ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്ത മേഖലയിൽ മറ്റാരെയും അത് ചെയ്യാൻ അനുവദിക്കില്ല. ഇറാന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യവുംസുരക്ഷിതമായിരിക്കില്ല” – ഖാലിബാഫ് കുറിച്ചു. അമേരിക്കൻ സേനയുടെ സാന്നിധ്യം ഒഴിവായാൽമാത്രമേ ഹോർമുസ് കടലിടുക്കിൽ സുരക്ഷിതത്വം ഉണ്ടാകൂ എന്നും, കടലിടുക്കിലെ സാഹചര്യങ്ങൾഇനി ഒരിക്കലും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് രൂക്ഷമായമറുപടി എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഊർജ്ജ വിപണിയെയും സമുദ്ര ഗതാഗതത്തെയുംകടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ഇరు രാജ്യങ്ങളുടെയും ഈ കടുത്ത നിലപാടുകൾ. എണ്ണവിതരണം തടസ്സപ്പെടുമെന്ന ഭീതിയെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലകുതിച്ചുയരുകയാണ്.











