ഇസ്ലമാബാദ്:രണ്ടു ഇന്ത്യന്‍ ചാരന്മാരെ പിടികൂടിയതായി പാക്കിസ്ഥാന് അവകാശപ്പെട്ടു. തെക്കന്‍ സിന്ധ് പ്രവശ്യയില്നിന്ന് റോയുടെ ഏജന്റുമാരെ കസ്റ്റഡിയിലെടുത്തതായാണ് പാക്കിസ്ഥാന് അവകാശപ്പെട്ടത്.സദ്ദാം ഹുസൈന്, ബാചല്‍ എന്നിവരാണ് അറസ്റ്റിലായത്. ചൈനപാകിസ്ഥാന്‍ സാമ്പത്തിക പദ്ധതിയെ തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര്‍ക്കും ഇന്ത്യ വ്യത്യസ്തമായ കോഡുകള്‍ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
പാക്കിസ്ഥാനിലെ അതീവ സുരക്ഷാ മേഖലകളുടെ ചിത്രങ്ങള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തതായി തീവ്രവാദ വിരുദ്ധ സേന എസ്എസ്പി നവീദ് കവാജ അറിയിച്ചു. സദാം ഹുസൈന്, ബാചല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ചൈന-പാക്കിസ്ഥാന് സാമ്പത്തിക പദ്ധതിയെ അട്ടിമറിക്കുന്നതിനു പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് കവാജ പറഞ്ഞു.
ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയിലെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. മത്സ്യത്തൊഴിലാളികളെന്ന വ്യാജേന ഇവര്‍ റോയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് പാകിസ്ഥാന് വ്യക്തമാക്കി. തെക്കേ സിന്ധ് പ്രവിശ്യയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധസേനയായ എസ്എസ്പിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post