Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഐഫോണിന് പകരം ഡെലിവറി ചെയ്തത് താടി വളർത്തുന്ന എണ്ണ’; ഫ്ലിപ്കാർട്ടിനും സെല്ലർക്കും 1.80 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി!

by Brave India Desk
Jul 24, 2026, 12:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഐഫോൺ ഓൺലൈനിൽ ഓർഡർ ചെയ്ത ഉപഭോക്താവിന് താടിയിൽ തേക്കുന്ന എണ്ണ (Beard growth oil) നൽകിയ സംഭവത്തിൽ ഇ-കൊമേഴ്സ് പ്രമുഖരായ ഫ്ലിപ്കാർട്ടിനും തേഡ് പാർട്ടി വിൽപനക്കാരനും കനത്ത പിഴ വിധിച്ച് ഉപഭോക്തൃ കോടതി. 1.11 ലക്ഷം രൂപയുടെ ഐഫോൺ 14 പ്രോ ഓർഡർ ചെയ്ത മുംബൈ പവായി സ്വദേശിയായ അനിൽ മുതാലിക് എന്ന ഉപഭോക്താവിന്റെ പരാതിയിലാണ് മുംബൈ സബർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നടപടി. ബാധിക്കപ്പെട്ട ഉപഭോക്താവിന് പണവും പലിശയും നഷ്ടപരിഹാരവും കേസ് ചെലവും ഉൾപ്പെടെ ഏകദേശം 1.80 ലക്ഷത്തിലേറെ രൂപ നൽകാനാണ് ഉത്തരവ്.

Stories you may like

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

2023 ഏപ്രിലിലാണ് അനിൽ മുതാലിക് ഫ്ലിപ്കാർട്ടിൽ നിന്ന് നോ-കോസ്റ്റ് ഇഎംഐ വ്യവസ്ഥയിൽ ഐഫോൺ 14 പ്രോ വാങ്ങിയത്. ഫോണിനൊപ്പം ഓർഡർ ചെയ്ത ചാർജറും കവറും കൃത്യമായി ലഭിച്ചെങ്കിലും, പ്രധാന ഹാൻഡ്‌സെറ്റ് അടങ്ങിയ ബോക്സ് തുറന്നുനോക്കിയപ്പോഴാണ് ഫോണിന് പകരം താടി വളർത്തുന്ന എണ്ണയും പാക്കിങ് സാമഗ്രികളും കണ്ടെത്തിയത്. ഉടൻ തന്നെ ഉപഭോക്താവ് ബില്ലും സാധനങ്ങളുടെ ചിത്രങ്ങളും സഹിതം ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ സപ്പോർട്ടിൽ പരാതി നൽകി.

എന്നാൽ, ഫോൺ തിരികെ നൽകാനോ തുക മടക്കി നൽകാനോ കമ്പനി തയാറായില്ല. തുടർച്ചയായി പരാതികൾ നൽകിയിട്ടും ഉപഭോക്താവിന്റെ പ്രശ്നം പരിഹരിക്കാതെ പരാതി ‘സോൾവ്ഡ്’ എന്ന് മാർക്ക് ചെയ്ത് ക്ലോസ് ചെയ്യുകയാണ് ഫ്ലിപ്കാർട്ട് ചെയ്തത്. തുടർന്നാണ് ഇയാൾ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പരാതിക്കാരന് ലഭിച്ച തെറ്റായ ഉൽപ്പന്നത്തെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാനോ പരിഹാരം കാണാനോ പ്ലാറ്റ്‌ഫോം തയാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും, ഇത് അനുചിതമായ വ്യാപാര രീതിയാണെന്നും കോടതി നിരീക്ഷിച്ചു. ഉൽപ്പന്നം വിറ്റഴിച്ച ശേഷം ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഫോണിന്റെ യഥാർത്ഥ വിലയായ 1,11,793 രൂപ 9 ശതമാനം പലിശ സഹിതം തിരികെ നൽകാനും, മാനസിക ബുദ്ധിമുട്ടുകൾക്ക് 50,000 രൂപയും കോടതിച്ചെലവിലേക്ക് 20,000 രൂപയും നൽകാനുമാണ് കമ്മീഷൻ പ്രസിഡന്റ് പ്രദീപ് ജി. കഡു, അംഗം ഗൗരി എം. കാപ്സെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. കേസിൽ കക്ഷിയാക്കപ്പെട്ട ആപ്പിൾ ഇന്ത്യയ്ക്ക് സംഭവത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തി കോടതി ഒഴിവാക്കി നൽകി.

Tags: flipcartIphone
Share
Tweet
Send
Share

Latest stories from this section

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് മറക്കില്ല’; ‘ഇൻഡി’ റാലിക്കെതിരെ തുറന്നടിച്ച് അമിത് ഷാ

‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് മറക്കില്ല’; ‘ഇൻഡി’ റാലിക്കെതിരെ തുറന്നടിച്ച് അമിത് ഷാ

Latest News

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies