Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘10 കൊല്ലത്തിനുള്ളിൽ മനുഷ്യൻ തോൽക്കും, ലോകം റോബോട്ടുകൾ ഭരിക്കും’; ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്‌ക്!

by Brave India Desk
Jul 27, 2026, 04:59 pm IST
in International
Share on FacebookTweetWhatsAppTelegram

 

ഒരു പതിറ്റാണ്ടിനുള്ളിൽ ലോകത്തിന്റെ നിയന്ത്രണം മനുഷ്യരിൽ നിന്ന് കൃത്രിമബുദ്ധിയും (AI) റോബോട്ടുകളും ഏറ്റെടുക്കുമെന്ന ഞെട്ടിക്കുന്ന പ്രവചനവുമായി ടെക് ഭീമൻ ഇലോൺ മസ്ക്. 2036-ഓടെ ലോകം ഭരിക്കുന്നത് ബോട്ടുകളായിരിക്കുമെന്നും എഐ മനുഷ്യവംശത്തെ തന്നെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ 10 മുതൽ 20 ശതമാനം വരെ സാധ്യതയുണ്ടെന്നുമാണ് സ്പേസ് എക്സ്, എക്സ് ഉടമയായ മസ്ക് മുന്നറിയിപ്പ് നൽകുന്നത്. അടുത്തിടെ ഒരു പ്രമുഖ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ആഗോള സാങ്കേതിക രംഗത്തെ തന്നെ ഉറ്റുനോക്കുന്ന വെളിപ്പെടുത്തലുകൾ മസ്ക് നടത്തിയത്.

Stories you may like

ഭാരതത്തെ പഴിചാരി സ്വന്തം പരാജയം ഒളിക്കാൻ പാകിസ്താൻ; പി.ഒ.കെയിലെ ജനകീയ പ്രക്ഷോഭത്തിന് പിന്നിൽ ഇന്ത്യയെന്ന് വ്യാജ ആരോപണം!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

മനുഷ്യരും ചിമ്പാൻസികളും തമ്മിലുള്ള ബുദ്ധിശക്തിയുടെ വ്യത്യാസത്തേക്കാൾ ആകാശം മുട്ടെ വലിയൊരു വ്യത്യാസം എഐയും മനുഷ്യനും തമ്മിൽ വരുംകാലങ്ങളിൽ ഉണ്ടാകുമെന്നും, അങ്ങനെയെങ്കിൽ ചിമ്പാൻസികൾക്ക് നിയന്ത്രണം കൈയാളാൻ കഴിയില്ലെന്നത് പോലെ മനുഷ്യനും അധികാരം നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഭൂമിയിലെ മുഴുവൻ മനുഷ്യരുടെയും മൊത്തം ബുദ്ധിശക്തിയെക്കാൾ മുകളിലേക്ക് എഐ വളരും. മനുഷ്യത്വം എന്ന വികാരം ഒഴിച്ചുനിർത്തിയാൽ മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങളും അവനേക്കാൾ ഭംഗിയായി ചെയ്യാൻ എഐക്ക് സാധിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.

എന്നാൽ ഭാവിയിലെ ഈ സാങ്കേതിക വിപ്ലവത്തിന് ഒരു നല്ല വശമുണ്ടെന്നും, എഐയും റോബോട്ടുകളും വഴി എല്ലാവർക്കും ആവശ്യത്തിന് വിഭവങ്ങൾ ലഭ്യമാകുന്ന ഒരു “അതിസമൃദ്ധിയുടെ യുഗം” ലോകത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ഈ അവിശ്വസനീയമായ കുതിച്ചുചാട്ടത്തെ ഇനി തടഞ്ഞുനിർത്താൻ കഴിയില്ല. എഐയുടെ പ്രവർത്തനം പൂർണ്ണമായി നിർത്താനുള്ള ഒരു സ്റ്റോപ്പ് ബട്ടൺ ഉണ്ടെങ്കിൽ പോലും നമ്മളത് അമർത്താൻ പാടില്ലെന്നാണ് തന്റെ ദാർശനികമായ നിലപാടണെന്നും മസ്ക് വ്യക്തമാക്കി.

മസ്കിന്റെ വാക്കുകളെ ശരിവെക്കുന്ന തരത്തിലാണ് എഐ രംഗത്തെ മറ്റ് മുൻനിര പ്രമുഖരുടെയും പ്രതികരണങ്ങൾ. മനുഷ്യനേക്കാൾ ബുദ്ധിശാലികളായ എഐ സിസ്റ്റങ്ങൾ നിലവിൽ വരുന്ന ‘സിംഗുലാരിറ്റി’ (Singularity) എന്ന ഘട്ടത്തിലേക്ക് നമ്മൾ ഇതിനകം പ്രവേശിച്ചുകഴിഞ്ഞതായി ഓപ്പൺ എഐ (OpenAI) സിഇഒ സാം ആൾട്ട്മാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എഐ സാങ്കേതികവിദ്യ സിംഗുലാരിറ്റിയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് ഗൂഗിളിന്റെ എഐ മേധാവി ഡെമിസ് ഹസ്സാബിസും അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ഇടപെടലുകളില്ലാതെ തന്നെ കൂടുതൽ ശേഷിയുള്ള പുതിയ എഐ പതിപ്പുകളെ സ്വയം നിർമ്മിക്കാൻ ഭാവിയിലെ എഐ മോഡലുകൾക്ക് കഴിയുമെന്ന് ആന്ത്രോപിക് (Anthropic) പോലുള്ള പ്രമുഖ ഗവേഷണ സ്ഥാപനങ്ങളും മുന്നറിയിപ്പ് നൽകുന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽ സ്വയം രക്ഷപ്പെടാനായി മനുഷ്യരെ ഭീഷണിപ്പെടുത്തുന്നതടക്കമുള്ള വഞ്ചനാപരമായ പ്രവർത്തനങ്ങൾ ചില എഐ മോഡലുകൾ പരീക്ഷണ ഘട്ടത്തിൽ കാണിച്ചതായും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

Tags: Elone musk
ShareTweetSendShare

Latest stories from this section

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

24 മണിക്കൂറിനുള്ളിൽ 30.3 കോടി കാഴ്ചക്കാർ; ലോകറെക്കോർഡ് നേട്ടവുമായി ഇൻസ്റ്റാഗ്രാമിൽ ചരിത്രം കുറിച്ച് മോദി ; ഒറ്റരാത്രികൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്സും

Latest News

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

മാസം 2 ലക്ഷം ശമ്പളം; എഴുത്ത് പരീക്ഷയില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇനി മിനിറ്റുകൾക്കകം തത്കാൽ ടിക്കറ്റ് കൈയ്യിലിരിക്കും; തകർപ്പൻ മാറ്റങ്ങളുമായി ഐആർസിടിസി!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

ഭാരതത്തെ പഴിചാരി സ്വന്തം പരാജയം ഒളിക്കാൻ പാകിസ്താൻ; പി.ഒ.കെയിലെ ജനകീയ പ്രക്ഷോഭത്തിന് പിന്നിൽ ഇന്ത്യയെന്ന് വ്യാജ ആരോപണം!

ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴുകുന്നത് സങ്കടം കൊണ്ടല്ല! അടുക്കളയിലെ ഈ ചെറിയ രാസപ്രവർത്തനമാണ് യഥാർഥ കാരണ

ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴുകുന്നത് സങ്കടം കൊണ്ടല്ല! അടുക്കളയിലെ ഈ ചെറിയ രാസപ്രവർത്തനമാണ് യഥാർഥ കാരണ

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കനത്ത മഴയിലേക്ക് കേരളം; അതിതീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, ജില്ലകളിൽ യെല്ലോ അലർട്ട്!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

ഒരു രാജ്യത്തേക്കാൾ വലിയ സമ്പത്ത്! തായ്‌വാനെയും തോൽപ്പിച്ച് ഇലോൺ മസ്ക് ഇനി ലോകത്തിലെ ആദ്യ ‘ട്രില്യണെയർ’; ചരിത്രം തിരുത്തി സ്പേസ് എക്സ് ഐപിഒ

‘10 കൊല്ലത്തിനുള്ളിൽ മനുഷ്യൻ തോൽക്കും, ലോകം റോബോട്ടുകൾ ഭരിക്കും’; ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്‌ക്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies