Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

19 വർഷങ്ങൾക്കുശേഷം കൊൽക്കത്തയുടെ മണ്ണിൽ കാലുകുത്തി തസ്‌ലീമ നസ്രീൻ ; വികാരഭരിതമായി സ്വീകരിച്ച് ആരാധകർ

by Brave India Desk
Jul 31, 2026, 04:27 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : വിവാദങ്ങളെ തുടർന്ന് നാടുകടത്തപ്പെട്ട പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്‌ലീമ നസ്രീൻ 19 വർഷത്തെ ദീർഘമായ ഇടവേളക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നിന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന തസ്‌ലീമയെ ആരാധകരും മനുഷ്യാവകാശ പ്രവർത്തകരും ശംഖുവിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് സ്വീകരിച്ചത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അവർ, വീണ്ടും കൊൽക്കത്തയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ അനുഭൂതിയാണ് ഉള്ളതെന്നും വികാരഭരിതയായി കൂപ്പുകൈകളോടെ പ്രതികരിച്ചു.

തന്റെ ആത്മകഥാംശമുള്ള ‘ദ്വിഖണ്ഡിതോ’ എന്ന പുസ്തകത്തിലെ പരാമർശങ്ങളെ ചൊല്ലി 2007 നവംബറിൽ മുസ്ലിം സംഘടനകൾ കൊൽക്കത്തയിൽ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും അഴിച്ചുവിട്ടതിനെ തുടർന്നാണ് അന്നത്തെ ബംഗാൾ സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് തസ്‌ലീമയ്ക്ക് നഗരം വിടേണ്ടി വന്നത്. 1994-ൽ ‘ലജ്ജ’ എന്ന നോവലിന്റെ പേരിൽ ബംഗ്ലാദേശിൽ നിന്ന് വധഭീഷണിയെ തുടർന്ന് നാടുവിട്ട അവർ കൊൽക്കത്തയെ തന്റെ അഭയകേന്ദ്രമാക്കുകയായിരുന്നു. എന്നാൽ 2007-ലെ സംഘർഷങ്ങൾക്ക് ശേഷം സമാധാനാന്തരീക്ഷം ചൂണ്ടിക്കാട്ടി അന്നത്തെ ഭരണകൂടങ്ങൾ അവരെ ബംഗാളിലേക്ക് മടങ്ങാൻ അനുവദിച്ചിരുന്നില്ല. നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ദീർഘകാല റെസിഡൻസ് പെർമിറ്റിൽ ഡൽഹിയിലാണ് അവർ താമസിച്ചുവരുന്നത്. നിലവിൽ ബംഗാളിൽ അധികാരമാറ്റം ഉണ്ടാവുകയും ബിജെപി സർക്കാർ അധികാരത്തിൽ എത്തുകയും ചെയ്തതോടെയാണ് തസ്ലീമയ്ക്ക് വീണ്ടും തിരികെ ബംഗാളിൽ എത്താൻ അവസരം ഒരുങ്ങിയത്.

Stories you may like

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

​’സെക്യുലർ മിഷൻ’ എന്ന സാംസ്കാരിക സംഘടനയുടെ ക്ഷണപ്രകാരം രവീന്ദ്ര സദനിൽ നടക്കുന്ന മതമൗലികവാദത്തിനെതിരെയുള്ള സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് തസ്‌ലീമ ഇപ്പോൾ എത്തിയത്. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ അവർ സ്വന്തം കവിതകൾ ആലപിക്കുകയും സാഹിത്യ ചർച്ചയിൽ പങ്കാളിയാവുകയും ചെയ്യും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, പ്രശസ്ത ബംഗാളി എഴുത്തുകാരൻ ശീർഷേന്ദു മുഖോപാധ്യായ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങ് രാഷ്ട്രീയമായും സാംസ്കാരികമായും വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. പോലീസിന്റെ ശക്തമായ സുരക്ഷാ വലയത്തിലാണ് തസ്‌ലീമ നസ്രീന്റെ ഇപ്പോഴത്തെ സന്ദർശനം.

Tags: BJPwest bengalkolkataTaslima Nasrin
Share
Tweet
SendShare

Latest stories from this section

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

സോഷ്യൽ മീഡിയയിലെ കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കും ; ഇനി നേരിട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റ

Latest News

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

സേവാഗിന്റെ ഫിസിയോയോട്  പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

സോഷ്യൽ മീഡിയയിലെ കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കും ; ഇനി നേരിട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology