Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് ; സംസ്ഥാന വ്യാപക ബന്ദ് പ്രഖ്യാപിച്ച് ബിജെപി

by Brave India Desk
Aug 11, 2026, 09:55 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

റാഞ്ചി : ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) പരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ പ്രക്ഷോഭം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ പോലീസ് അഴിച്ചുവിട്ട ക്രൂരമായ ലാത്തിച്ചാർജിന് പിന്നാലെ ജാർഖണ്ഡിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി. ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാർച്ച് നടത്തിയ ആയിരക്കണക്കിന് പ്രക്ഷോഭകർക്ക് നേരെയാണ് പോലീസുകാർ കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചത്. പോലീസിന്റെ നടപടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി റാഞ്ചിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ്യം വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

പോലീസിന്റെ ഈ അപരിഷ്കൃത നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആദിത്യ സാഹുവും പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടിയും സംയുക്തമായി വാർത്താസമ്മേളനം വിളിച്ചാണ് ഹർത്താൽ പ്രഖ്യാപനം നടത്തിയത്. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാരും പോലീസും കുറ്റവാളികളെപ്പോലെയാണ് ഉദ്യോഗാർത്ഥികളോട് പെരുമാറിയതെന്നും, സമാധാനപരമായി പ്രതിഷേധിച്ച ചെറുപ്പക്കാരുടെ ചോരവീഴ്ത്തിയ ഭരണകൂടത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ ആരോപിച്ചു. സർക്കാരിൻ്റെ വീഴ്ചകൾ മറച്ചുവെക്കാൻ ക്രൂരത കാണിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമാണിതെന്നും, വിവാദ പരീക്ഷകൾ ഉടനടി റദ്ദാക്കി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരീക്ഷാ തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പണമിടപാട് നിരീക്ഷിച്ച് അന്വേഷണം ആരംഭിക്കുകയും, ജാർഖണ്ഡ് സി.ഐ.ഡി മുൻ ജെ.പി.എസ്.സി ചെയർമാൻ എൽ. ഖിയാങ്തെയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം ഭയന്ന് നിയമസഭാ മന്ദിരത്തിനും റാഞ്ചി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും കൂടുതൽ തടസ്സങ്ങളും ബാരിക്കേഡുകളും പോലീസ് സ്ഥാപിച്ചിരിക്കുകയാണ്. ഉദ്യോഗാർത്ഥികളോട് സമാധാനം പാലിക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അഭ്യർത്ഥിച്ചെങ്കിലും പരീക്ഷകൾ റദ്ദാക്കുന്നതിലും സുതാര്യമായ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിലും വ്യക്തമായ തീരുമാനം വരുന്നതുവരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് വിദ്യാർത്ഥി സംഘടനകൾ.

Tags: jharkhandjpsc protest
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies