തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം 27നകം പ്രസിദ്ധീകരിക്കും. പ്ലസ് ടു പരീക്ഷാഫലം മേയ് പത്തിനകവും പ്രഖ്യാപിക്കും. 25നകം ഫലം പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്. എന്നാല്‍ ധൃതിപ്പെട്ട് പ്രസിദ്ധീകരിച്ച് പിഴവ് വരുത്തേണ്ടെന്ന തീരുമാനത്തിലാണ് പുതിയ തീയ്യതി തീരുമാനിച്ചത്. മൂല്യനിര്‍ണയം പൂര്‍ത്തിയായ എസ്എസ്എല്‍സിയുടെ മാര്‍ക്കുപരിശോധന പരീക്ഷാഭവനില്‍ ബുധനാഴ്ച പൂര്‍ത്തിയാകും.
ഇത്തവണ എസ്എസ്എല്‍സി ഫലം അറിയാന്‍ ഐടി അറ്റ് സ്‌കൂള്‍ വിപുലമായ സംവിധാനങ്ങളൊരുക്കുന്നുണ്ട്. ഓണ്‍ലൈനായി മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ ഫലം എസ്എംഎസായി ലഭിക്കും. ITSReg No.9645221221 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചും ഫലം അറിയാം. സഫലം 2016 എന്ന പേരില്‍ പ്രത്യേക മൊബൈല്‍ ആപഌക്കേഷനും ഈ വര്‍ഷം തയാറാക്കിയിട്ടുണ്ട്. ഇതില്‍ വ്യക്തിഗത ഫലത്തിന് പുറമെ സ്‌കൂള്‍തലം, വിദ്യാഭ്യാസ ജില്ലാതലം, റവന്യൂജില്ലാതലം എന്നീ തലങ്ങളിലുള്ള ഫലം, ഓരോ വിഷയത്തിന്റെയും ഫലം എന്നിവയുടെ അവലോകനം ഉള്‍പ്പടെ വിശദാംശങ്ങളും ലഭിക്കും.
Discussion about this post