ജമ്മു: ഇരുപത്തിയൊന്നാം നൂറ്റാണ്ട് അറിവിന്റേതാണെന്നും ആ കാലഘട്ടം ഇന്ത്യ ഭരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവിന്റെ നൂറ്റാണ്ടാണിത്. എന്നൊക്കെ അറിവിന്റെ നൂറ്റാണ്ട് ഉണ്ടായിട്ടുണ്ടോ അന്നെല്ലാം ഇന്ത്യ ലോകത്തിന് വഴികാണിച്ചിരുന്നുവെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി യൂണിവേഴ്സിറ്റിയിലെ ബിരുദ ദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
35 വയസിനു താഴെ പ്രായമുള്ള 800 മില്യണ്‍ യുവാക്കളാണ് ഇന്ത്യയിലുള്ളത്. എല്ലാ യുവാക്കളുടെയും സ്വപ്നം ഈ രാജ്യത്തിന്റെ പുരോഗതിയാകണം. നിങ്ങളുടെ രക്ഷിതാക്കള്‍ എന്തെല്ലാമാണ് നിങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്ന് ഓര്‍ത്തു നോക്കൂ. രാജ്യം പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. യുവാക്കളുടെ പങ്കാളിത്തത്തോടെ നമുക്ക് പലതും നേടാന്‍ സാധിക്കുമെന്നും ആരെങ്കിലും ആകാനല്ല എന്തെങ്കിലും ചെയ്യാനാണ് സ്വപ്നം കാണേണ്ടതെന്നും മോദി പറഞ്ഞു.
Discussion about this post