ബംഗളുരു: കര്‍ണാടകയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച വഴിയിലെ പൊടി ഒഴിവാക്കാനായി രണ്ട് ടാങ്ക് വെള്ളം് റോഡിലൊഴിച്ച് കളഞ്ഞ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം. കര്‍ണാടകയിലെ വരള്‍ച്ച പ്രദേശമായ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം.
കര്‍ണാടകയിലെ 137 താലൂക്കുകളെ കഠിനമായ വരള്‍ച്ച ബാധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രിക്കായി ഉദ്യോഗസ്ഥര്‍ ജലധൂര്‍ത്ത് നടത്തിയത്. സംഭവത്തില്‍ സിദ്ധാരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വരള്‍ച്ച് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയ പരാജയമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
WATCH (18/04/16):Water being sprinkled on road in Bagalkot before K'taka CM Siddaramaiah's visit to drought-hit areahttps://t.co/7YyEwm9oaj
— ANI (@ANI) April 19, 2016
Discussion about this post