Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൈനിക ആരോഗ്യ സേനയുടെ അമരത്തേക്ക് ആകാശക്കരുത്ത്’; എയർ മാർഷൽ സന്ദീപ് തരേജ 47-ാമത് ഡിജിഎഎഫ്എംഎസായി ചുമതലയേറ്റു

by Brave India Desk
Sep 2, 2026, 11:57 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഡയറക്ടർ ജനറൽ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ (DGAFMS) 47-ാമത് തലവനായി എയർ മാർഷൽ സന്ദീപ് തരേജ ചുമതലയേറ്റു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ രക്തസാക്ഷികൾക്ക് പ്രണാമാർപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. കര, നാവിക, വ്യോമസേനകൾ ഉൾപ്പെടുന്ന മുപ്പടകളുടെയും ആരോഗ്യ സംരക്ഷണ സേവനങ്ങളുടെ പരമോന്നത മേധാവിയാണ് ഡിജിഎഎഫ്എംഎസ്. 41 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച, ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന് (AFMS) നേതൃത്വം നൽകിയ ആദ്യ വനിതയായ വൈസ് അഡ്മിറൽ ആരതി സരിന്റെ പിൻഗാമിയായാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്.

Stories you may like

പഴയ അഫ്ഗാൻ സൈനിക മേധാവി, ഇന്ന് ഊബർ ഡ്രൈവർ!’; കുടുംബം ഇന്ത്യയിലും അച്ഛൻ അമേരിക്കയിലും!

‘വിധവയെപ്പോലെ ജീവിക്കേണ്ട, വിവാഹബന്ധം വേർപെടുത്തുന്നു’; ഭാര്യ മുഷാലിന് തിഹാർ ജയിലിൽ നിന്ന് യാസിൻ മാലിക്കിന്റെ കത്ത്

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ എയർ മാർഷൽ തരേജ, പുണെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിൽ (AFMC) നിന്നാണ് പഠനം പൂർത്തിയാക്കിയത്. 1986 ഡിസംബറിൽ ആർമി മെഡിക്കൽ കോർപ്സിലൂടെയാണ് അദ്ദേഹം സൈനിക സേവനം ആരംഭിക്കുന്നത്. 1997-ൽ എംഡിയും, 2005-ൽ ഡൽഹി എയിംസിൽ നിന്ന് ഗ്യാസ്‌ട്രോഎന്ററോളജിയിൽ ഡിഎമ്മും നേടി. എയിംസിലെ ഏറ്റവും മികച്ച ഡിഎം വിദ്യാർത്ഥിക്കുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ നാഷണൽ ഡിഫൻസ് കോളേജിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സൈനിക കോഴ്സുകളിലെല്ലാം ഉന്നത വിജയം നേടിയിട്ടുണ്ട്.

ലഖ്നൗ കമാൻഡ് ഹോസ്പിറ്റൽ കമാൻഡന്റ്, പത്താൻകോട്ട് മിലിട്ടറി ഹോസ്പിറ്റൽ കമാൻഡന്റ്, പൂനെ എഎഫ്എംസി ഡയറക്ടർ, ഡയറക്ടർ ജനറൽ മെഡിക്കൽ സർവീസസ് (എയർ) തുടങ്ങി പ്രമുഖ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ലഖ്നൗവിലായിരിക്കെ കന്റോൺമെന്റിലെ പുതിയ കമാൻഡ് ഹോസ്പിറ്റലിനായുള്ള വിശദ പദ്ധതിരേഖ തയാറാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികരുടെ തിരഞ്ഞെടുപ്പിലും പരിശീലനത്തിലും മെഡിക്കൽ വിഭാഗത്തിന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.

വിരമിച്ച വൈസ് അഡ്മിറൽ ആരതി സരിന്റെ സേവനങ്ങളെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രശംസിച്ചു. സൈനിക മെഡിക്കൽ മേഖലയിലെ ആധുനികവൽക്കരണം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം, അന്താരാഷ്ട്ര സഹകരണം എന്നിവ ഉറപ്പാക്കുന്നതിൽ ആരതി സരിൻ വഹിച്ച പങ്ക് വലുതാണെന്ന് പ്രതിരോധ മന്ത്രാലയം എക്സിലൂടെ (X) അറിയിച്ചു.

Tags: Air Marshal Sandeep Thareja47th DGAFMSsucceeds Vice Admiral Arti Sarin
Share
Tweet
SendShare

Latest stories from this section

പ്രതിരോധ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റം; ആഗോള വമ്പന്മാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ കമ്പനികൾ, തദ്ദേശീയ കരുത്തിൽ വൻ കുതിപ്പ്

പ്രതിരോധ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റം; ആഗോള വമ്പന്മാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ കമ്പനികൾ, തദ്ദേശീയ കരുത്തിൽ വൻ കുതിപ്പ്

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

‘പാകിസ്താൻ ഐഎസ്ഐ ബന്ധം!’; അസമിൽ ഭീകരശൃംഖലയിലെ കണ്ണിയായ യുവാവ് എസ്ടിഎഫ് പിടിയിൽ

ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യക്ക് നിർണ്ണായക പങ്കാളിത്തം; ജി.സി.എ.പിയിൽ രാജ്യം ‘ഡയലോഗ് പാർട്ണർ’

ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യക്ക് നിർണ്ണായക പങ്കാളിത്തം; ജി.സി.എ.പിയിൽ രാജ്യം ‘ഡയലോഗ് പാർട്ണർ’

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

Latest News

ഡോൺബാസ് പിടിച്ചെടുത്തില്ലെങ്കിൽ അവർ എന്നെ തൂക്കിലേറ്റും; യുക്രൈൻ യുദ്ധം പരാജയപ്പെട്ടാൽ പ്രത്യാഘാതമെന്ന് പുടിന്റെ ഭയം, ക്രെംലിനിലെ അതൃപ്തി പുറത്ത്

ഡോൺബാസ് പിടിച്ചെടുത്തില്ലെങ്കിൽ അവർ എന്നെ തൂക്കിലേറ്റും; യുക്രൈൻ യുദ്ധം പരാജയപ്പെട്ടാൽ പ്രത്യാഘാതമെന്ന് പുടിന്റെ ഭയം, ക്രെംലിനിലെ അതൃപ്തി പുറത്ത്

പഴയ അഫ്ഗാൻ സൈനിക മേധാവി, ഇന്ന് ഊബർ ഡ്രൈവർ!’; കുടുംബം ഇന്ത്യയിലും അച്ഛൻ അമേരിക്കയിലും!

പഴയ അഫ്ഗാൻ സൈനിക മേധാവി, ഇന്ന് ഊബർ ഡ്രൈവർ!’; കുടുംബം ഇന്ത്യയിലും അച്ഛൻ അമേരിക്കയിലും!

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

സൈനിക ആരോഗ്യ സേനയുടെ അമരത്തേക്ക് ആകാശക്കരുത്ത്’; എയർ മാർഷൽ സന്ദീപ് തരേജ 47-ാമത് ഡിജിഎഎഫ്എംഎസായി ചുമതലയേറ്റു

സൈനിക ആരോഗ്യ സേനയുടെ അമരത്തേക്ക് ആകാശക്കരുത്ത്’; എയർ മാർഷൽ സന്ദീപ് തരേജ 47-ാമത് ഡിജിഎഎഫ്എംഎസായി ചുമതലയേറ്റു

അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്റെ സൂപ്പർസോണിക് മിസൈൽ പദ്ധതി; രഹസ്യമായി സഹായിച്ച് റഷ്യ, ‘പ്രോജക്റ്റ് C340L’ പുറത്ത്

അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്റെ സൂപ്പർസോണിക് മിസൈൽ പദ്ധതി; രഹസ്യമായി സഹായിച്ച് റഷ്യ, ‘പ്രോജക്റ്റ് C340L’ പുറത്ത്

ആയുധം ഉപേക്ഷിച്ചു,ഞാനിപ്പോൾ ഗാന്ധിയനാണ്; ഭീകരൻ യാസിൻ മാലിക്കിന്റെ സത്യവാങ്മൂലത്തിലെ ‘കോമഡികൾ’ ഇങ്ങനെ

‘വിധവയെപ്പോലെ ജീവിക്കേണ്ട, വിവാഹബന്ധം വേർപെടുത്തുന്നു’; ഭാര്യ മുഷാലിന് തിഹാർ ജയിലിൽ നിന്ന് യാസിൻ മാലിക്കിന്റെ കത്ത്

പ്രതിരോധ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റം; ആഗോള വമ്പന്മാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ കമ്പനികൾ, തദ്ദേശീയ കരുത്തിൽ വൻ കുതിപ്പ്

പ്രതിരോധ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റം; ആഗോള വമ്പന്മാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ കമ്പനികൾ, തദ്ദേശീയ കരുത്തിൽ വൻ കുതിപ്പ്

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

‘പാകിസ്താൻ ഐഎസ്ഐ ബന്ധം!’; അസമിൽ ഭീകരശൃംഖലയിലെ കണ്ണിയായ യുവാവ് എസ്ടിഎഫ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies