Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

by Brave India Desk
Sep 7, 2026, 11:04 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ഭക്ഷണപ്രിയർ ഇഷ്ടവിഭവങ്ങൾ തേടി ഏതറ്റം വരെയും പോകുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ കേവലം 20 രൂപയുടെ ഒരു വടപാവ് കഴിക്കാൻ വേണ്ടി പതിനായിരങ്ങൾ ചെലവാക്കി മറ്റൊരു നഗരത്തിലേക്ക് വിമാനത്തിൽ പറന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം! ഡൽഹി സ്വദേശിയായ കണ്ടന്റ് ക്രിയേറ്ററാണ് ഈ വിചിത്രവും ചെലവേറിയതുമായ യാത്രയിലൂടെ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ‘വിറ്റി സ്‌പേസ്’ (Witty Space) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവതി ഈ രസകരമായ യാത്രാനുഭവം പങ്കുവെച്ചിരിക്കുന്നത്.

Stories you may like

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

ഡൽഹിയിൽ വെച്ച് വടപാവ് കഴിച്ചപ്പോൾ അതിന്റെ യഥാർത്ഥ രുചി കിട്ടുന്നില്ലെന്നും, ഒറിജിനൽ മുംബൈ ശൈലിയിലുള്ള വടപാവ് തന്നെ വേണമെന്നും യുവതിക്ക് പെട്ടെന്ന് ആഗ്രഹം തോന്നുകയായിരുന്നു. ഒട്ടും വൈകാതെ ബാഗും പാക്ക് ചെയ്ത് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു. എയർപോർട്ടിലേക്ക് പോകുന്നതിനിടെ ടാക്സിയിലിരുന്നാണ് 5,000 രൂപ നൽകി മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. എയർപോർട്ടിൽ കാത്തിരുന്ന സമയത്ത് 165 രൂപയുടെ ചായയും, വൈകുന്നേരം 4 മണിക്ക് വിമാനത്തിൽ കയറിയ ശേഷം വിശപ്പ് മാറ്റാൻ 300 രൂപ നൽകി ഒരു കപ്പ് ന്യൂഡിൽസും കഴിച്ചതായി യുവതി വീഡിയോയിൽ പറയുന്നു.

വൈകുന്നേരം 7 മണിയോടെ സ്വപ്നനഗരമായ മുംബൈയിൽ എത്തിയെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മുംബൈയിലെ കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ട് കേവലം 11 കിലോമീറ്റർ സഞ്ചരിക്കാൻ 70 മിനിറ്റിലധികം എടുത്തു. രാത്രി വൈകിയതോടെ വടപാവ് അന്വേഷണം അടുത്ത ദിവസത്തേക്ക് മാറ്റി വെച്ച്, 4,000 രൂപ നൽകി ഹോട്ടലിൽ മുറിയെടുത്തു. അടുത്ത ദിവസം രാവിലെ ഓൺലൈനായി ഓർഡർ ചെയ്യാതെ തെരുവോരത്തെ തട്ടുകട തിരഞ്ഞിറങ്ങിയ യുവതി, ഒടുവിൽ 20 രൂപയ്ക്ക് നല്ല ചൂടൻ വടപാവ് വാങ്ങി കഴിക്കുകയായിരുന്നു.

ആദ്യത്തെ കടിയിൽ തന്നെ താൻ ആഗ്രഹിച്ച യഥാർത്ഥ മുംബൈ രുചി ലഭിച്ചെന്നും, ജീവിതത്തിൽ ഇതുവരെ കഴിച്ചതിൽ വെച്ച് ഏറ്റവും മികച്ച വടപാവായിരുന്നു ഇതെന്നും യുവതി കൂട്ടിച്ചേർത്തു. എന്നാൽ 20 രൂപയുടെ ഈ ഭക്ഷണത്തിനായി മാത്രം ടാക്സിയും വിമാനക്കൂലിയും താമസവുമടക്കം ഏകദേശം 15,000 രൂപയോളം ചെലവായെന്നാണ് യുവതിയുടെ കണക്ക്. വീഡിയോ പുറത്തുവന്നതോടെ രസകരമായ കമന്റുകളുമായി നെറ്റിസൺസും രംഗത്തെത്തി. “ഇതാണ് ധനികരുടെ പോരാട്ടം” (Ameero ke struggle) എന്ന് ചിലർ തമാശ രൂപേണ കുറിച്ചപ്പോൾ, 15,000 രൂപ ചെലവാക്കിയ സ്ഥിതിക്ക് കൊള്ളില്ലെങ്കിലും കൊള്ളാമെന്ന് പറയേണ്ടി വരുമല്ലോ എന്നായിരുന്നു മറ്റുള്ളവരുടെ പരിഹാസം.

Tags: Delhi woman spends Rs 1500020 vada pav
Share
Tweet
SendShare

Latest stories from this section

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

വളർച്ചാ കണക്കുകളിൽ സംശയം വേണ്ട; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിപ്പിലെന്ന് ലോകബാങ്ക്

വളർച്ചാ കണക്കുകളിൽ സംശയം വേണ്ട; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിപ്പിലെന്ന് ലോകബാങ്ക്

വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യ; 40 സുഖോയ്-30 എംകെഐ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് അനുമതി തേടി ഡിഎസി യോഗം

വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യ; 40 സുഖോയ്-30 എംകെഐ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് അനുമതി തേടി ഡിഎസി യോഗം

രക്ഷിക്കണം, ഞങ്ങളിവിടെ കുടുങ്ങിക്കിടക്കുകയാണ്’; ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വിദ്യാർഥിയുടെ കണ്ണീരണിയിക്കുന്ന എസ്.ഒ.എസ് വീഡിയോ!

രക്ഷിക്കണം, ഞങ്ങളിവിടെ കുടുങ്ങിക്കിടക്കുകയാണ്’; ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വിദ്യാർഥിയുടെ കണ്ണീരണിയിക്കുന്ന എസ്.ഒ.എസ് വീഡിയോ!

Latest News

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഇന്ത്യൻ ഇടതുപക്ഷത്തെ തകർക്കാൻ കോർപ്പറേറ്റുകൾ മാദ്ധ്യമങ്ങളെ ആയുധമാക്കുന്നു’: എം. സ്വരാജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies