ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. കൊച്ചി നഗരത്തിൽ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. കളമശേരി-തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിലെ ഡ്രൈവറാണ് ഇറങ്ങിപ്പോയത്.
ക്ലീനറുമായി ഉണ്ടായ തർക്കത്തെ തുടർന്ന് റോഡിന് നടുവിൽ ബസ് നിർത്തി ഡ്രൈവർ തന്റെ ബാഗുമായി പോവുകയായിരുന്നു. പ്രധാന ജംഗ്ഷന് സമീപം രാവിലെ ബസ് വഴിയിൽ നിർത്തിയിട്ടതോടെ പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ക്ലീനർക്കും കണ്ടക്ടർക്കും ബസ് ഓടിക്കാൻ അറിയാത്തതിനാൽ ബസ് നീക്കാൻ സാധിച്ചില്ല. ഇതോടെ യാത്രക്കാരും മറ്റ് വാഹനയാത്രികരും ഏറെ ബുദ്ധിമുട്ടിലായി. തുടർന്ന് പൊലിസ് എത്തിയാണ് റോഡിന് നടുവിൽ നിന്നും ബസ് സൈഡിലേക്ക് മാറ്റിയത്.








