ഡല്‍ഹി: കടല്‍ക്കൊല കേസില്‍ നിലവില്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുന്ന നാവികനെ വിട്ടയയ്ക്കാന് അന്തരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ ഇന്ത്യ ഉപാധികള്‍ വച്ചു. ഇറ്റാലിയന്‍ നാവികനായ സാല്വതേറെ ജിറോണിനെ വിട്ടയയ്ക്കാന് ഇതാദ്യമായാണ് ഇന്ത്യ ഉപാധികളുമായി മുന്നോട്ടുവരുന്നത്. ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്ബിട്രേഷനിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
പാസ്പോര്‍ട്ട് ഇറ്റലിയില്‍ നല്‍കണം, ഇറ്റലി വിട്ടുപോകരുത് തുടങ്ങിയ ഉപാധികളാണ് ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നത്. സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാര്തിത്തിയിലാണെന്ന് തെളിഞ്ഞാല്‍ നാവികരെ വിചാരണയ്ക്കായി ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കേസില്‍ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെ ഇപ്പോള്‍ ഇറ്റലിയിലാണ്. മസ്തിഷ്കാഘാതത്തെതുടര്‍ന്ന് ചികിത്സയ്ക്കായി ഇയാളെ നാട്ടിലേയ്ക്ക് അയക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു. രണ്ട് മലയാളി മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ 2012-ലാണ് ഇരുവരും അറസ്റ്റിലായത്.
Discussion about this post