Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

by Brave India Desk
Sep 12, 2026, 09:03 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ സമാധാനത്തിന് വഴിതുറക്കാൻ ഇന്ത്യയുടെ നിർണായക നയതന്ത്ര നീക്കം. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുടെ വേദിയിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും യു.എ.ഇയെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നിർണായക കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഇരു രാജ്യങ്ങളും രണ്ട് തട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ നടന്ന ഈ കൂടിക്കാഴ്ചയെ വലിയ നയതന്ത്ര വിജയമായാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ശത്രുത മാറ്റിവെച്ച് ഇരുനേതാക്കളെയും ഒരേ വേദിയിലെത്തിച്ച് സമാധാന ദൂതന്റെ റോളാണ് ഉച്ചകോടിയിൽ ഇന്ത്യ വഹിച്ചത്.

Stories you may like

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

ബ്രിക്സ് വേദിയിൽ സംസാരിച്ച ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ, ഏകപക്ഷീയവും മനുഷ്യത്വരഹിതവുമായ ഉപരോധങ്ങളെ ചെറുക്കാൻ കൂട്ടായ്മ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. ലോകത്ത് നീതിയുടെ ശബ്ദമാകാൻ ബ്രിക്സിന് കഴിയണം. ജനവാസ കേന്ദ്രങ്ങൾക്കും സമാധാനപരമായ ആണവ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനെതിരെ നിലകൊള്ളാൻ ബ്രിക്സ് അംഗങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കാരണം ഇത്തരം കേന്ദ്രങ്ങൾക്കെതിരായ ഏത് നീക്കവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശവും നീതിയും ഉറപ്പാക്കുക എന്നത് ആഗോള ഭരണസംവിധാനങ്ങളുടെ വിശ്വാസ്യതയ്ക്കുള്ള വലിയൊരു പരീക്ഷണമാണെന്നും ഇതിൽ ബ്രിക്സ് സജീവമായ പങ്ക് വഹിക്കണമെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.

അതേസമയം, ഉച്ചകോടിയിൽ ബ്രിക്സ് രാജ്യങ്ങൾ ഐകകണ്ഠ്യേന അംഗീകരിച്ച ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ പശ്ചിമേഷ്യയിലെ തുടർ സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും എല്ലാ രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും പ്രഖ്യാപനം ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ തത്വങ്ങൾ പാലിച്ചുകൊണ്ട് സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നത് ഉറപ്പാക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കണമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ഈ മേഖലയിൽ ദീർഘകാല സമാധാനവും സുരക്ഷയും സ്ഥിരതയും കൊണ്ടുവരാൻ നയതന്ത്രത്തിലൂടെയും സംഭാഷണങ്ങളിലൂടെയും കൂടുതൽ ശ്രമങ്ങൾ നടത്താൻ ബ്രിക്സ് രാജ്യങ്ങളെ പ്രോത്സാഹിപ്പിച്ചു.

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) പൂർണ്ണ സുരക്ഷയിലുള്ള സമാധാനപരമായ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ബോധപൂർവമായ ആക്രമണങ്ങളെയും ബ്രിക്സ് ശക്തമായി അപലപിച്ചു. സായുധ പോരാട്ടങ്ങളിൽ പോലും മനുഷ്യരെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കാതിരിക്കാൻ ആണവ സുരക്ഷ എപ്പോഴും ഉയർത്തിപ്പിടിക്കണം. ബാധകമായ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ആഗോള വ്യാപാരം, വിതരണ ശൃംഖല, ഊർജ്ജം എന്നിവ സുഗമമായി നിലനിർത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ഉച്ചകോടി ഊന്നിപ്പറഞ്ഞു. ഇതിനുപുറമെ, ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കാനും തടസ്സങ്ങളില്ലാതെ മാനുഷിക സഹായങ്ങൾ എത്തിക്കാനും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ നടപ്പിലാക്കാൻ എല്ലാ കക്ഷികളും തയ്യാറാകണമെന്നും ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

Tags: bricsindia
Share
Tweet
SendShare

Latest stories from this section

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

Latest News

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies