Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിലപാടുകളുടെ രാജകുമാരന്റെ നില പാടാകും; പാർട്ടി തകർന്നാൽ ജനങ്ങൾക്ക് ആരാണ് അഭയം?’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എം.എ. ബേബി

by Brave India Desk
Sep 13, 2026, 12:48 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: കള്ളപ്രചാരണങ്ങളിലൂടെയും വ്യാജവാർത്തകളിലൂടെയും സിപിഎമ്മിനെ തകർക്കാനുള്ള ബോധപൂർവമായ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിക്കെതിരെ വ്യാപകമായ വ്യാജ നിർമ്മിതികളാണ് ചില കേന്ദ്രങ്ങൾ പടച്ചുവിടുന്നത്. വിമോചന സമര കാലത്ത് രൂപപ്പെട്ട അതേ വ്യാജ നിർമ്മിതികളുടെ പുതിയ പതിപ്പാണ് ഇപ്പോഴും കേരളത്തിൽ തുടരുന്നതെന്നും കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിശാല സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ ഈ പ്രസ്ഥാനം തകർന്നാൽ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ആരാണ് അഭയമായി ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.

Stories you may like

സിപിഎം യാതൊരു തെറ്റും തിരുത്തില്ല, പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യം’; ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

‘നേതാക്കൾ വിനയത്തോടെ പെരുമാറണം, തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി’; ജനവിശ്വാസം വീണ്ടെടുക്കാൻ കടുത്ത സ്വയംവിമർശനവുമായി സിപിഎം

സംസ്ഥാനത്തെ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ചു. യുഡിഎഫ് ഭരണം എന്താണെന്ന് അധികാരം കിട്ടി ചുരുങ്ങിയ നാളുകൾക്കകം തന്നെ കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ‘നിലപാടുകളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ ഇപ്പോൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സമഗ്രമായ ജനക്ഷേമ പദ്ധതികളെല്ലാം ഒന്നൊന്നായി അട്ടിമറിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. പവർകട്ട് എന്താണെന്ന് കണ്ടിട്ടില്ലാത്ത സംസ്ഥാനത്തെ പുതുതലമുറയ്ക്ക് ഇപ്പോൾ അതിന്റെ ദുരിതം നേരിട്ട് അനുഭവിച്ച് മനസ്സിലായിക്കഴിഞ്ഞു. സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിന്റെ തന്നെ നയങ്ങൾ കാരണമാകുമെന്നാണ് ജനങ്ങൾ ഒരേസ്വരത്തിൽ പറയുന്നത്. ഇതേ പോക്കാണ് പോകുന്നതെങ്കിൽ നിലപാടുകളുടെ രാജകുമാരന്റെ ‘നില’ അപ്പാടെ പാടാകുന്ന കാഴ്ചയാകും വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

അന്താരാഷ്ട്ര-ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ടായിരുന്നു ജനറൽ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗം. പശ്ചിമേഷ്യയിലെ രൂക്ഷമായ യുദ്ധ സംഘർഷങ്ങൾ, ക്യൂബയ്ക്കെതിരെയുള്ള അമേരിക്കയുടെ സാമ്രാജ്യത്വ ഇടപെടലുകൾ, ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി, രാജ്യത്തെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങൾ എന്നിവയെല്ലാം പരാമർശിച്ച് ഒന്നേകാൽ മണിക്കൂറോളമാണ് അദ്ദേഹം പാർട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എന്നാൽ, പാർട്ടിയെയും നേതാക്കളെയും വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി തുറന്നടിച്ചിരുന്ന വേളയിലും, തന്റെ ദീർഘമായ പ്രസംഗത്തിൽ ‘ഇ.ഡി’ എന്ന വാക്ക് പോലും ഒരിടത്തും പരാമർശിക്കാതെ എം.എ. ബേബി ഒഴിഞ്ഞുമാറിയത് രാഷ്ട്രീയ നിരീക്ഷകരിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്. കള്ളപ്രചാരണങ്ങളെ മറികടന്ന് ജനങ്ങളെ അണിനിരത്തി പാർട്ടിയെ സംരക്ഷിക്കാനുള്ള ശക്തമായ കർമ്മപദ്ധതികളാണ് യോഗം ചർച്ച ചെയ്യുന്നത്.

Tags: ma baby
Share
Tweet
SendShare

Latest stories from this section

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

‘സലാമിന്റെയും ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് ജോലി നൽകിയത് ഞാൻ; വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകും’; വെളിപ്പെടുത്തലുകളുമായി ജി. സുധാകരൻ

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

Latest News

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

സിപിഎം യാതൊരു തെറ്റും തിരുത്തില്ല, പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യം’; ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ വിനയത്തോടെ പെരുമാറണം, തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി’; ജനവിശ്വാസം വീണ്ടെടുക്കാൻ കടുത്ത സ്വയംവിമർശനവുമായി സിപിഎം

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

നിലപാടുകളുടെ രാജകുമാരന്റെ നില പാടാകും; പാർട്ടി തകർന്നാൽ ജനങ്ങൾക്ക് ആരാണ് അഭയം?’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എം.എ. ബേബി

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies